കെ കെ എം എ 88 ലക്ഷം വിതരണം ചെയ്തു.

 മരണത്തിലൂടെ വേർപിരിഞ്ഞ സഹോദരങ്ങളുടെ കുടുംബങ്ങളുടെ സംരക്ഷണമേറ്റെടുത്ത പ്രവാസി സംഘടന മാതൃകയായി .കുവൈത്ത്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുവൈത്ത്‌ കേരള മുസ്ളീം അസോസിയേഷൻ ( കെ കെ എം എ )എന്ന പ്രവാസി സംഘടനയാണ് തങ്ങളിൽ നിന്നും അല്ലഹിവിലേക് യാത്രയാകുന്ന അംഗങ്ങളുടെ കുടുംബത്ത കുടുംബ സഹായ നിധി എന്ന പദ്ധതിയിലൂടെ സംരക്ഷിക്കുകയും സാഹായിക്കുകയും ചെയ്യുന്നത് .

സമീപ കാലത്തു മരണപ്പെട്ട 10 അംഗങ്ങളുടെ കുടുംബങ്ങൾക്കായി ഒന്നാംഘട് ഏഴു ലക്ഷം രൂപ വീതം 70 ലക്ഷവും നേരത്ത മരിച്ച 16 കുടുംബങ്ങൾക്കാണ് 18 ലക്ഷം രൂപയും തിങ്കളാഴ്ച കോഴിക്കോട് വെച്ച് വിതരണം ചെയ്തു . കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടൽ ഓടിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് വലിയ ഖാസീ സയ്യിദ് മുഹമ്മദ് ജമലുലൈലി തങ്ങൾ കുടുംബ ക്ഷേമ നിധി വിതരണം ഉദ്‌ഘാടനം ചെയ്തു . പ്രവാചകൻ പറഞ്ഞതിൽ ഏറ്റവും മഹത്തായ അനാഥ അഗതി സംരക്ഷണമെന്ന കടമയാണ് കെ കെ എം എ നിർവഹിക്കുന്നതെന്നു ഉദ്ഘാടന പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു .ജീവിതത്തിൽ നേരിട്ട് അറിയാത്ത , കണ്ടിട്ടില്ലാത്ത ഒരു സഹോദരന്റെ മരണത്തിലൂടെ അനാഥമാവുന്ന കുടുംബത്തെ സംരക്ഷിക്കാൻ 16000 ത്തോളം അംഗങ്ങൾ ഒരുമിക്കുന്നു എന്നതു അതി വിശിഷ്ടമായ പ്രവർത്തിയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു . കെ കെ എം എ മുഖ്യ രക്ഷാധികാരി കെ സിദ്ധീഖ് ചടങ്ങിൽ അധ്യക്ഷനായിരുന്നു .

കെ കെ എം എ അംഗമായിരിക്കെ ഇതുവരെ മരണപ്പെട്ട 122 സഹോദസരങ്ങളുടെ കുടുംബങ്ങൾക്കായി ഏഴര കോടിയോളം രൂപ കെ കെ എം എ കുടുംബ സഹായ നിധി നൽകി .മരണപെടുന്നവരുടെ മക്കളുടെ 12 ആം ക്‌ളാസ്സു വരെയുള്ള വിദ്യാഭാസ ചിലവും സംഘടന വഹിക്കുന്നു .

 

കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് കമാൽ വരദൂർ , പി കെ മാനു മുസ്ല്യാർ , പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മഹ്‌മൂൻ ഹുദവീ , അപ്സര മഹമൂദ് എന്നിവർ മറ്റു കുടുംബങ്ങൾക്കുള്ള കുടുംബ ക്ഷേമ നിധി വിതരണവും തുടർന്ന് പ്രസംഗവും നിർവഹിച്ചു . മനുഷ്യന് ആനന്ദവും ആത്മ സായൂജ്യവും നേടാവുന്ന പ്രവൃത്തികളിൽ ഏറ്റവും ഉദ്തകൃഷ്ടമായത് കാരുണ്യവും സ്നേഹവുമാണെന്നു ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു മഹ്‌മൂൻ ഹുദവി പറഞ്ഞു .

 

കെകെ എം എ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ആമുഖ പ്രസംഗം നടത്തി . സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഇ കെ അബ്ദുല്ല , കെകെ സുബൈർ ഹാജി , കെ സി ഗഫൂർ , സംസം റഷീദ് , എന്നിവർ നേതൃത്വം നൽകി .വർക്കിങ് പ്രസിഡന്റ് എ പി അബ്ദുൽ സലാം സ്വാഗതവും യൂ എ ബക്കർ നന്ദിയും പറഞ്ഞു .പൊതു സമൂഹത്തിനാ 13 സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങൾ , കുടിവെള്ള പദ്ധതി , കെകെഎംഎ സ്കോളർഷിപ് ,പാർപ്പിട പദ്ധതി ,രോഗി കൾക്കുള്ള ചികിത്സാ സഹായ പദ്ധതികൾ എന്നിവയും കെ കെ എം എ നടത്തുന്നത് ഇബ്രാഹിം കുന്നിൽ വിശദീകരിച്ചു . കുവൈത്തിൽ 17000 ലധികം പ്രവാസികളുടെ രാക്ഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ്മയാണ് കെ കെ എം എ .

ഫോട്ടോ :

No Comments

Be the first to start a conversation

%d bloggers like this: