കെ.​ഐ.​ജി മാ​ധ്യ​മ ശി​ൽ​പ​ശാ​ല സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി >  വിവര വിസ്ഫോടനത്തിന്റെ ആധുനിക യുഗത്തില്‍ വാര്‍ത്തകളുടെ പ്രാഥമിക പാഠങ്ങള്‍ മുതല്‍ പത്ര ദ്രിശ്യ മാധ്യമ രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ വരെ പരിചയപ്പെടുത്തി കെ.​ഐ.​ജി മാ​ധ്യ​മ ശി​ൽ​പ​ശാ​ല സംഘടിപ്പിച്ചു.

ശില്പശാല കെഐജി ജനറല്‍ സെക്രെട്ടറി ശരീഫ് പി ടി ഉദ്ഘാടനം ചെയ്തു. മാധ്യമ രംഗത്ത് ഫാസിസ്റ്റ് ശക്തികളുടെ സ്വാധീനം അവരെ അധികാരത്തിലേറാന്‍ സഹായിച്ചതിന്റെ നേര്‍ ചിത്രമാണ് കഴിഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തു നമ്മുടെ രാജ്യം കണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചടങ്ങില്‍ കെ.ഐ.ജി ഈസ്റ്റ്‌ മേഖല പ്രസിഡന്റ്‌ കെ.മൊയ്തു അധ്യക്ഷത വഹിച്ചു.

 

പത്രമാധ്യമ രംഗത്തെ വാര്‍ത്താ ശേഖരണവും റിപ്പോര്‍ട്ടിങ്ങും ‘News Hunting & Reporting” എന്ന തലക്കെട്ടില്‍ ഗള്‍ഫ് മാധ്യമം സബ് എഡിറ്റര്‍ മുസ്തഫ അവതരിച്ചു .ദൃശ്യമാധ്യമ രംഗത്തെ വാര്‍ത്താ പ്രക്ഷേപണത്തെയും സാങ്കേതിക സംവിധാനങ്ങളെയും പരിചയപ്പെടുത്തികൊണ്ട് ‘Broadcast Journalism & Media Production” എന്ന തലക്കെട്ടില്‍ മീഡിയ വണ്‍ ബ്രോഡ്‌കാസ്റ്റ് ജേര്‍ണലിസ്റ്റ് മുനീര്‍ അഹമദ് പ്രസന്റേഷന്‍ അവതരിപ്പിച്ചു. ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകളെ പരിചയപ്പെടുത്തികൊണ്ട് കുവൈത്തിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ട്രെയിനറുമായ ബിഷാറ മുസ്തഫ പ്രസന്റേഷനും നടത്തി.

 

പ്രോഗ്രാം കണ്‍വീനര്‍ റഫീഖ് ബാബു ശില്പശാലക്കു നേതൃത്വം നല്‍കി. ചടങ്ങില്‍ അതിഥികള്‍ക്ക് കെ.ഐ.ജി യുടെ ഉപഹാരം കൈമാറി. ഈസ്റ്റ്‌ മേഖല ജനറല്‍ സെക്രെട്ടറി സാജിദ് എ.സി സ്വാഗതവും ട്രെഷറര്‍ ശറഫുദ്ധീന്‍ എസ്.എ.പി നന്ദിയും പറഞ്ഞു. ഹാരിസ് കെ.എം ഖിറാഅത്ത് നടത്തി.

 

No Comments

Be the first to start a conversation

%d bloggers like this: