കേഫാക്ക് സോക്കര്‍ ലീഗ് : കേരളാ ചലഞ്ചേഴ്‌സ് , ചാമ്പ്യൻസ് എഫ്.സി , മലപ്പുറം ബ്രദേഴ്‌സ് ടീമുകൾക്ക് ജയം

മിശ്രിഫ്  : കെഫാക് സോക്കര്‍ ലീഗില്‍ കഴിഞ്ഞ ദിവസം  നടന്ന പ്രാഥമിക മത്സരങ്ങളിൽ കേരളാ ചലഞ്ചേഴ്‌സ് , ചാമ്പ്യൻസ് എഫ്.സി , മലപ്പുറം ബ്രദേഴ്‌സ് എന്നീ ടീമുകള്‍  ജയം കണ്ടപ്പോൾ മുൻ ചാമ്പ്യന്മാരായ ഫഹാഹീൽ ബ്രദേഴ്സും അൽഫോസ് റൗദയും തമ്മിലുള്ള മത്സരം ഗോൾരഹിത  സമനിലയിൽ പിരിഞ്ഞു . ആദ്യമത്സരത്തിൽ പൊരുതി കളിച്ച  ഫഹാഹീൽ ബ്രദേഴ്സും അൽഫോസ് റൗദയും തമ്മിലുള്ള മത്സരത്തിൽ ഇരു ടീമുകൾക്കും നിരവധിഗോൾ ചാൻസുകൾ ലഭിച്ചെങ്കിലും  ഗോളാക്കുവാന്‍ സാധിച്ചില്ല  . തുടര്‍ന്ന് നടന്ന  മത്സരത്തിൽ കേരളാ ചലഞ്ചേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേഴ്‌സ്  കേരളയെ പരാജയപ്പെടുത്തി. രണ്ടാംപകുതിയുടെ അവസാനത്തിലാണ്ചലഞ്ചേഴ്‌സിന് വേണ്ടി ആഷിഖ് വിജയ ഗോൾനേടിയത് . കരുത്തന്മാര്‍  ഏറ്റുമുട്ടിയ മൂന്നാംമത്സരത്തിൽ  മലപ്പുറം ബ്രദേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേർഴ്സ്  എഫ്.സിയെ കീഴടക്കി. ഫാസില്‍  മലപ്പുറമാണ് വിജയികള്‍ക്ക് വേണ്ടി ഗോൾ നേടിയത്.അവസാന മത്സരത്തിൽ ചാമ്പ്യൻസ് എഫ്.സി ഏകപക്ഷീയമായ നാലുഗോളുകൾക്ക്  കേരളാസ്റ്റാർസിനെ  പരാജയപ്പെടുത്തി . ചാമ്പ്യൻസ് എഫ്.സിക്ക് വേണ്ടി   നഹാസ് ഇരട്ട ഗോൾ നേടിയപ്പോൾ മുഹ്‌സിൻ , പ്രിൻസ്  എന്നിവർ ഓരോ ഗോൾനേടി .  മാസ്റ്റേഴ്സ് ലീഗിലെ മത്സരങ്ങളിൽ ബിഗ്‌ബോയ്സ്‌ – മാക് കുവൈത്തിനെ മറുപടിയില്ലാത്ത ഒരു ഗോളിനും ,   ബ്ലാസ്റ്റേഴ്‌സ് മറുപടിയില്ലാത്ത ഒരു ഗോളിന്   അൽഫോസ് റൗദയേയും ,  സി.എഫ്.സി സാൽമിയ  രണ്ട് ഗോളിന്  സ്പാർക്സ് എഫ്.സിയേയും  പരാജയപ്പെടുത്തി.
മാസ്റ്റെർഴ്സ് ലീഗ് മത്സരങ്ങളിലെ മാൻ ഓഫ്ഡി മാച്ചസ് ആയി അബ്ദുൽ നാസർ (സി.എഫ്.സി.സാൽമിയ ) ഷൈൻ ബാബു ( ബ്ളാസ്റ്റേഴ്സ് എഫ്.സി ) സജി രാജ ( ബിഗ്ബോയ്സ് ) അൻവറിനേയും  ( യങ് ഷൂട്ടേർസ് ) , സോക്കർ ലീഗിലെ മത്സരങ്ങളിലെ മാൻ ഓഫ്ഡി മാച്ചസ് ആയി ഫാസിൽ ജവാദ് (അൽഫോസ് റൗദ ) ഷാനവാസ്  (മലപ്പുറംബ്രദേഴ്‌സ് )  ജോബിൻ  (കേരളാ ചലഞ്ചേഴ്‌സ്)  നഹാസ്  (ചാമ്പ്യൻസ് എഫ്.സി ) എന്നിവരെയും തിരഞ്ഞെടുത്തു . കുവൈത്ത് കേരളാമുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ ) ഭാരവാഹികളായ ഇബ്രാഹിം കുന്നിൽ , അബ്ദുൽ ഫത്താഹ് തയ്യിൽ ,റഫീഖ് കെ.സി , നവാസ് കാദിരി , എ.പി. അബ്ദുൽ സലാം സമ്മാനദാനം ചടങ്ങില്‍ പങ്കെടുത്തു  വെള്ളിഴാഴ്ച  ഗ്രൂപ് എ യിലെ മത്സരങ്ങൾനടക്കും

No Comments

Be the first to start a conversation

%d bloggers like this: