കേരളക്കരയിലെ ഭക്ഷണപ്രിയര്‍ക്കായി ഇതാ “ചുവന്ന മുളക്”

Chuvanna-Mulaku-Android-App-340x195

കേരളക്കരയിലെ ഭക്ഷണപ്രിയരായ മലയാളികള്‍ക്കായി ഇതാ ഒരു പുതിയ ആപ്പ്  . ചുവന്ന മുളക് എന്നു പേരിട്ടിരിക്കുന്ന ആപ്പില്‍ വിവിധ ഭക്ഷണവിഭവങ്ങളുടെ പേരും പാചകകുറിപ്പുകളും ലഭ്യമാകും . മാത്രമല്ല  കേരളത്തിലെ പ്രധാന ഹോട്ടലുകളും പരിചയപ്പെടാം. ഇഷ്ടവിഭവങ്ങള്‍ ,പാച്ചകക്കുറിപ്പുകള്‍ എന്നിവ എങ്ങനെ എവിടെ നിന്നും തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചും ആപ്പില്‍ ലഭ്യമാകും.കേരളത്തിലെ പ്രധാന ഭക്ഷണ വിഭവങ്ങളെ ക്കുറിച്ചുള്ള പുര്‍ണ്ണ വിവരങ്ങള്‍ ഈ ആപ്പിലൂടെ നമുക്ക് ലഭ്യമാകുന്നു.ഇംഗ്ലീഷിലുള്ള ഭക്ഷണസാധനങ്ങളുടെ മലയാളം പേര് കണ്ടെത്താന്‍ ഫുഡ് ഡിക്ഷ്ണറിയും ആപ്പിലുണ്ട്.

250 ല്‍ അധികം ഭക്ഷണ വിഭവങ്ങളുടെ വിവരങ്ങള്‍ ആപ്പില്‍ നിന്നും ലഭ്യമാകും. ഇതില്‍ നിന്നും ഇഷ്ടപ്പെട്ട രുചി തെരഞ്ഞെടുക്കാം. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം. ചുവന്ന മുളക് ഉപയോഗിച്ച് ഹോട്ടലുകളിലേയ്ക്കുള്ള വഴിയും മനസ്സിലാക്കാം.ഒട്ടും മടിക്കേണ്ട , ഉടന്‍ തന്നെ ഡൌണ്‍ലോഡ് ചെയ്തോളൂ.

 

 

No Comments

Be the first to start a conversation

%d bloggers like this: