കേരള അസോസിയേഷൻ കുവൈറ്റ് നോട്ടം 2017 നവംബർ അവസാന വാരം

കേരള അസോസിയേഷൻ കുവൈറ്റ് 2017 നവംബർ അവസാന വാരം അബ്ബാസിയയിൽ വച്ചു  നോട്ടം  2017  സംഘടിപ്പിക്കുമെന്നും ” മത്സര വിഭാഗത്തിലേക്കു ഹ്രസ്വ ചിത്രങ്ങൾ ക്ഷണിക്കുന്നതായും കേരള അസോസിയേഷൻ  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  5 മിനിറ്റു മുതൽ 20 മിനിറ്റു വരെയുള്ള 2014 മുതൽ നിർമിച്ച ഹ്രസ്വ ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക . കൂടാതെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഷോർട്ട് ഫിലിം മത്സരവും ഉൾപ്പെടുത്തിയിരിക്കുകയാണ് ഈ വർഷം. മുൻപ് നോട്ടം ഫെസ്റ്റിവലിന് പങ്കെടുക്കുന്നതിന് വേണ്ടി അപേക്ഷിച്ചതോ,യു ട്യൂബ് മുതലായ സോഷ്യൽ മീഡിയകളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ പരിഗണിക്കുന്നതല്ല .

എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി 2017 സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടേണ്ട നമ്പറുകൾ. 97287058/55831679/60753530/60642533/
66791096/66383073
ഇ മെയിൽ : nottamkwt@gmail.com
: keralaassociationkuwait@gmail.com

കേരള അസോസിയേഷൻ കുവൈറ്റ് കണിയാപുരം രാമചന്ദ്രൻ മെമ്മൊറിയൽ ഹ്രസ്വ ചലച്ചിത്രമേള “നോട്ടം 2016 ” യിൽ പങ്കെടുത്ത 6 ഹ്രസ്വ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്തിൽ അഭിമാനമുണ്ട്   .  കേരള സർക്കാരിന്റെ international Documentary and short film Festival ലിൽ “Migrant Lives” എന്ന വിഭാഗത്തിലാണ് സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടത്.

കുവൈത്തിലെ സിനിമാപ്രവർത്തകരെ സംബന്ധിച്ച് ഏറെ അഭിമാനകരമായ ഒരു നേട്ടം കൂടിയാണിത്. ഫെസ്റ്റിവലിൽ കുവൈറ്റിൽ നിന്നും അതും നോട്ടത്തിൽ പങ്കെടുത്ത സിനിമകൾ മാത്രമാണ് അവിടെ പ്രവാസം വിഷയമായുള്ള വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് എന്നത് കൂടുതൽ സന്തോഷം നൽകുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.

കുവൈത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഹ്രസ്വ സിനിമകൾ:
1, സഫർ (13 മിനിറ്റ് ) സംവിധാനം: സന്തോഷ് പുറക്കാട്ടിരി
2, ഇൻസാൻ ( 15 മിനിറ്റ് ) സംവിധാനം: ദീപു രാജീവൻ
3, നസ്റീൻ (20 മിനിറ്റ് ) സംവിധാനം: അൻഷിദ് ജമാലുദ്ദീൻ
4, ഇര ( 20 മിനിറ്റ് ) സംവിധാനം: നിമിഷ രാജേഷ്
5, ലൈഫ് ഓഫ് അജ്നബി (20 മിനിറ്റ് ) സംവിധാനം:ഉണ്ണികൃഷ്ണൻ മട്ടന്നൂർ
6, ജേർണി ബാക്ക് ( 15 മിനിറ്റ് ) സംവിധാനം : സജീവ് മാന്നാനം

വാർത്താ സമ്മേളനത്തിൽ  നോട്ടം ഫിലിം ഫെസ്റ്റിവൽ ഡയറക്റ്റർ വിനോദ് വലുപ്പറമ്പിൽ, പ്രസിഡണ്ട്‌ മണികുട്ടൻ എടക്കാട്ട് ,  സെക്രട്ടറി പ്രവീൺ നന്തിലത്,,  ട്രഷറർ ശ്രീനിവാസൻ മുനമ്പം,  ജനറൽ കോർഡിനേറ്റർ ശ്രീം ലാൽ മുരളി എന്നിവർ പങ്കെടുത്തു

No Comments

Be the first to start a conversation

%d bloggers like this: