കേരള ക്വിയർപ്രൈഡ് യോഗം

 

എല്ലാ വർഷത്തെയും പോലെ ലൈംഗികസ്വാഭിമാനഘോഷയാത്രയും അനുബന്ധപ്രചാരണപരിപാടികളും ആലോചിച്ചു തീരുമാനിക്കുന്നതിലേക്കായി ‘ക്വിയർ-പ്രൈഡ് ആലോചനായോഗം’ നടത്താൻ സമയമായി. എട്ടാമത് കേരള ക്വിയർപ്രൈഡിന്റെ തിയതിയും വേദിയും നിശ്ചയിക്കൽ , അടിയന്തരമായി മുന്നോട്ടു വെക്കേണ്ട ആവശ്യങ്ങൾ ചർച്ചചെയ്യൽ തുടങ്ങിയവയിലേക്കായി ഈ മാസം പതിമൂന്നാം തിയതി(രണ്ടാം ശനിയാഴ്ചയായത് കൊണ്ട് അധികമാളുകൾക്കു സൗകര്യപ്രദമായതിനാൽ) എറണാകുളം കലൂർ സുരക്ഷാ-പ്രൊജക്റ്റ് ഓഫീസിൽ വെച്ച് ഉച്ചതിരിഞ്ഞു 2 മണിക്ക് ഒരു ആലോചനായോഗം ചേരുന്നതാണ്.

ക്വിയർ പ്രൈഡിന്റെ സംഘാടനവുമായി ബന്ധപെട്ടു കമ്മ്യൂണിറ്റി അംഗങ്ങളും, സംഘടനാപ്രതിനിധികളും, മനുഷ്യാവകാശപ്രവർത്തകരും എത്തിച്ചേരാൻ അറിയിച്ചുകൊണ്ടിരിക്കുന്നു. 377ആം വകുപ്പ് ഭേദഗതി ചെയ്യാനുള്ള സാധ്യത നിയമസഭാതലത്തിൽ നിൽക്കുമ്പോൾ, അതിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ശക്തമായ ഇടപെടൽ നമ്മുടെ ഭാഗത്തുനിന്നുമുണ്ടാവേണ്ടിയിരിക്കുന്നു! വിദ്യാഭാസ മേഖല/ ഇതര പാഠ്യപരിശീലന പദ്ധതികളിൽ ലിംഗ-ലൈംഗികതാ വിഷയം ഉൾകൊള്ളിക്കാനും വിഷയവുമായി ബന്ധപ്പെട്ടു വിവിധമേഖലകളിലെ നയരൂപീകരണസാധ്യതകൾ കൂടി ഇത്തവണ നമുക്ക് പ്രായോഗികമായി ചർച്ചചെയ്യേണ്ടതുണ്ട്. ട്രാൻസ്‌ജെൻഡർ ആളുകളുടെ വിദ്യാഭ്യാസ-തൊഴിൽ ആവശ്യങ്ങൾ പരിഗണിക്കുന്നതിനോടൊപ്പം ലൈംഗികതയുടെ നീതിയെക്കുറിച്ചും സജീവവും നിരന്തരവുമായ ചർച്ചകൾക്ക് പ്രേരകമാവാനും സാധിക്കുന്ന തരത്തിലുള്ളത് കൂടിയായിരിക്കണം ഇത്തവണത്തെ പ്രൈഡ് സംഘാടനവും മറ്റും.

ആലോചനായോഗത്തിൽ പങ്കെടുക്കാൻ സാധിക്കുന്നവർ എത്തിച്ചേരുമല്ലോ!
നന്ദിപൂർവ്വം, ക്വിയർ പ്രൈഡ് കേരളം ടീമിന് വേണ്ടി.

-ദിയ സന –

No Comments

Be the first to start a conversation

%d bloggers like this: