കേളി കുടുംബവേദി ഉമ്മല്‍ഹമാം യുണിറ്റ്‌ രൂപീകരിച്ചു

റിയാദ്‌: കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദിയുടെ ഉമ്മല്‍ഹമാം യുണിറ്റ്‌ രൂപീകരിച്ചു. കേളി ഉമ്മല്‍ഹമാം ഏരിയക്ക്‌ കീഴിലാണ്‌ ഉമ്മല്‍ഹമാം മേഖലയിലെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി കുടുംബവേദിയുടെ ഏഴാമത്‌ യുണിറ്റായി പുതിയ യുണിറ്റ്‌ രൂപീകരിച്ചത്‌.

യൂണിറ്റ്‌ രൂപീകരണ കണ്‍വെന്‍ഷന്‍ കേളി വൈസ്‌ പ്രസിഡന്റ്‌ മെഹ്‌റുഫ്‌ പൊന്ന്യം ഉദ്ഘാടനം ചെയ്‌തു. ചടങ്ങില്‍ കേളി ഉമ്മല്‍ഹമാം ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ചന്തുചൂഡന്‍ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ രവീന്ദ്രന്‍ പട്ടുവം സ്വാഗതം പറഞ്ഞു.

കുടുംബവേദി പ്രസിഡന്റ്‌ സുരേഷ്‌ ചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും ആക്ടിംഗ്‌ സെക്രട്ടറി മാജിദ ഷാജഹാന്‍ കുടുംബവേദിയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം പ്രിയ വിനോദ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചു.

കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ പ്രസിഡന്റുമായ ഒ പി മുരളി ഭാരവാഹികളെ പ്രഖ്യാപിച്ചു. ദീപേഷ്‌ (പ്രസിഡന്റ്‌), ലൂസി ജോസഫ്‌ (സെക്രട്ടറി), രത്‌നകുമാരി സെല്‍വകൃഷ്‌ണന്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായയും, ജോസന്‍, സെല്വകൃഷ്‌ണന്‍, ജാനറ്റ്‌ സിജോ, ലിനി തോമസ്‌, ഹരിണി ദീപേഷ്‌, രജശ്രീ അനില്‍കുമാര്‍, മറിയാമ്മ മൈക്കിള്‍, ജോസഫ്‌ സേവ്യര്‍ എന്നിവരെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു.

കേളി കേന്ദ്ര കമ്മിറ്റി അംഗവും സാംസ്‌കാരിക വിഭാഗം കണ്‍വീനറുമായ ടി ആര്‍ സുബ്രഹ്മണ്യന്‍, ഉമ്മല്‍ഹമാം ഏരിയ ട്രഷററും കുടുംബവേദി ഏരിയ കണ്‍വീനറുമായ ഷാജു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നിയുക്ത യുണിറ്റ്‌ സെക്രട്ടറി ലുസി ജോസഫ്‌ നന്ദി പറഞ്ഞു. കൂടുംബവേദി അംഗങ്ങളും നിരവധി കേളി പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

 

No Comments

Be the first to start a conversation

%d bloggers like this: