കൊച്ചി മെട്രോയുടെ  സര്‍വീസ് ആരംഭിച്ചു

കൊച്ചി മെട്രോയുടെ  സര്‍വീസ് ആരംഭിച്ചു. നിരവധി പേരാണ് ആദ്യ യാത്രയില്‍ തന്നെ മെട്രോയുടെ ഭാഗമാകാന്‍ വിവിധ സ്റ്റേഷനുകളിൽ കാത്തിരുന്നത്.  രാവിലെ മുതൽ പല സ്ഥലത്തും  വലിയ ക്യൂ ദൃശ്യമായിരുന്നു. രാവിലെ ആറിന് നടന്ന ആദ്യ സര്‍വീസില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ജനങ്ങള്‍ പങ്കുചേര്‍ന്നു.

ലരും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമായതില്‍ സന്തോഷം പങ്കുവെച്ചു. മാധ്യമങ്ങളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പലക്കും സ്റ്റേഷനുകളില്‍ കയറിപ്പോള്‍ ചെറിയ അങ്കലാപ്പ് ഉണ്ടായി. ബാര്‍കോഡ് ഉപയോഗിച്ചുള്ള ഗേറ്റ് മറികടന്നു പ്ളാറ്റ് ഫോമിലേക്ക് പോകുന്നത് ജീവനക്കാര്‍ ഓരോരുത്തര്‍ക്കായി നിര്‍ദ്ദേശം നല്‍കി.  തിങ്കളാഴ്ച മുതല്‍ മൈട്രോ സര്‍വീസിന് പൂര്‍ണ സജ്ജമായിരിക്കും.

No Comments

Be the first to start a conversation

%d bloggers like this: