കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് ‘ദശ വാർഷികാഘോഷം നവംബർ 17 ന്

കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ്‌ നവംബര്‍ 10 നു അബ്ബാസിയ ജമിയ കമ്മ്യൂണിറ്റി ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ‘’ ദശവാര്‍ഷിക ഘോഷം ‘’ നവംബര്‍ 17നു വിപുലമായ പരിപാടികളോട് കൂടി അബ്ബാസിയ നോട്ടിംഗ് ഹാം ബ്രിട്ടീഷ്‌ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റി പ്രസ്ഥാനമായ ‘’ പത്തനാപുരം ഗാന്ധി ഭവനിലെ ഭിന്ന ശേഷി വിഭാഗത്തിൽ പെട്ട കുഞ്ഞുങ്ങളെ അധിവസിപ്പിക്കാന്‍ ഒരു ഭവനം നിര്‍മ്മിച്ച്‌ നല്‍കുവാനാണ് തീരുമാനിച്ചിട്ടുള്ളത് . നാട്ടില്‍ നിന്നുമുള്ള മന്ത്രി , എം പി , മറ്റു പ്രമുഖ വ്യക്തിത്വങ്ങളും കലാകാരന്മാരും ഈ പരിപാടികളില്‍ പങ്കെടുക്കും . സ്വപ്രയക്ത്നം കൊണ്ട് ജീവിത വിജയം നേടിയ നാട്ടില്‍ നിന്നുമുള്ള പ്രശസ്ത വ്യക്തികള്‍ അന്ന് ദിവസം രാവിലെ കുവൈറ്റിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘’ മോട്ടിവേറ്റ് ‘’ ക്ലാസ്സുകള്‍ എടുക്കും പരിപാടികളുടെ വിജയത്തിനായി കുവൈറ്റിലെ മുഴുവന്‍ പ്രവാസികളുടെയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 97840957 – 6650 4992 എന്നി നമ്പരുകളില്‍ ബന്ധപെടാം

No Comments

Be the first to start a conversation

%d bloggers like this: