കോഴിക്കോടന്‍ ഭക്ഷണത്തിന്റെ തറവാട്ട് മഹിമ ഇനി കുവൈറ്റിലും … കാലിക്കറ്റ് ലൈവ് റസ്റ്ററന്‍റ്’ സാല്‍മിയയില്‍ ലൈവായി

മലബാറിന്റെ തനതു വിഭവങ്ങളുമായി ‘കാലിക്കട്ട് ലൈവ് റസ്റ്ററന്‍റ്  ആരംഭിച്ചു . പാണക്കാട് സായിദ് സാദിഖലി ശിഹാബ് തങ്ങളാണ്  ഉദ്ഘാടനം  നിർവഹിച്ചത്. ചടങ്ങിൽ  മുസ്ലിം ലീഗ് നാഷണൽ പ്രസിഡന്റ് മുൻ എം പി കാദർ  മൊയ്‌ദീൻ എം എൽ എ മാരായ  ശംസുദ്ധീൻ, പിബി അബ്ദുൽ റസാക്ക് കാലിക്കട്ട് ലൈവ് റസ്റ്ററന്‍റ്  പ്രതിനിധി ജയകുമാർ  തുടങ്ങിയവർ  സംബന്ധിച്ചു

വ്യത്യസതാംയ രീതിയിൽ അണിയിച്ചൊരുക്കിയ റെസ്റ്റാറ്റാന്റിൽ നിരവധി വിഭവങ്ങളാണ്  ഒരുക്കിയിരിക്കുന്നത്.. അറേബ്യന്‍ രുചിഭേദങ്ങള്‍ ഉള്‍പടെ ഉള്ളവക്ക് നാട്ടില്‍ ഏറെ പ്രചാരം ലഭിക്കുമ്പോള്‍ തന്നെയും ഭക്ഷണത്തിന്റെ കാര്യത്തിലെ മലയാളി തനിമ വിട്ടുള്ള കളിക്ക് നമ്മളെ കിട്ടില്ല. പ്രവാസികളുടെ കാര്യമാണെങ്കില്‍ പ്രത്യേകിച്ച് പറയേണ്ടതുമില്ല. ഭക്ഷണത്തിന്റെ കാര്യത്തിലെ ഗൃഹാതുര ഓര്‍മ്മകള്‍ പ്രവാസിയുടെ കൂടെ പിറപ്പ്‌  തന്നെയാണെന്ന് പറയേണ്ടി വരും.

രുചി ഭേദങ്ങളെ കുറിച്ച് പറഞ്ഞ് തുടങ്ങിയാല്‍ ആദ്യം ചെന്നെത്തുന്നത് കോഴിക്കോടന്‍ ഭക്ഷണത്തിലായിരിക്കും. പാട്ടും പറച്ചിലും സിനിമയും ഒക്കെയായി കോഴിക്കോടന്‍ ഭക്ഷണത്തിന്റെ പെരുമ കടല് കടക്കും. കുവൈറ്റിലെ മലയാളികള്‍ക്കിനി കോഴിക്കോടന്‍ ഭക്ഷണത്തിന്റെ പെരുമ രുചിച്ചറിയാം. അത്തരം ഒന്നാണ് കഴിഞ്ഞ ദിവസം സാല്‍മിയ മറീനാ മാളിന് എതിര്‍വശം കഴിഞ്ഞ ദിവസം തുറന്നു പ്രവര്‍ത്തിച്ച  കാലിക്കട്ട് ലൈവ് റസ്റ്ററന്‍റ്.

 

kuwait

 

മലബാറിന്‍റെ തനതായ രുചിഭേദങ്ങളും ഇന്റര്‍നാഷണല്‍ രുചിഭേദങ്ങളും ഫ്യൂഷനായിട്ടാണ് ഒരുക്കിയിരിക്കുന്നത്.  വിശാലമായ പാര്‍ക്കിംഗ് സൌകര്യങ്ങളും ഉള്ളില്‍ ഇന്റീരിയര്‍ ഡെക്കറേഷനും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

 

No Comments

Be the first to start a conversation

%d bloggers like this: