കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് ഓണം – ഈദ് ആഘോഷം സംഘടിപ്പിച്ചു

 

കോഴിക്കോട് ജില്ലാ അസോസിയേഷൻകുവൈറ്റ് ഓണം ഈദ് ആഘോഷം 2017 ഒക്ടോബർ 6 നു വെള്ളിയാഴ്ച റിഗ്ഗയ് ജവഹരത് അൽ-സബാഹ് സ്കൂളിൽ വെച്ച്  സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടികൾ വൈകുന്നേരം 6 വരെ നീണ്ടു നിന്നു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഹനീഫ്.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ പി.പി നാരായണൻ പരിപാടികൾ  ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ ഷൈജിത്ത്.കെ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. രക്ഷാധികാരി ശ്രീ അബ്ദുള്ള കൊള്ളോറാത്ത്അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീ ഹുസൈഫ അബ്ബാസിമഹിളാവേദി പ്രസിഡന്റ് ശ്രീമതി സ്മിത രവീന്ദ്രൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ശ്രീ മനോജ് കുമാർ കാപ്പാട് ഓണം-ഈദ് സന്ദേശം നൽകി. ഈ അദ്ധ്യയന വർഷത്തെ മാതൃ ഭാഷാ പഠന ക്ലാസിന്റെ ഉദ്ഘാടനം ബാലവേദി പ്രസിഡണ്ട് സഞ്ജയ് ശ്രീനിവാസന് മലയാള പാഠപുസ്തകം കൈമാറി കൊണ്ട് ശ്രീ പി. പി നാരായണൻ നിർവ്വഹിച്ചു.

 

അസോസിയേഷൻ അംഗങ്ങളുടെ മക്കളുടെ ഇടയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പ്ലസ് ടു വിദ്യാർത്ഥിക്ക് നൽകുന്ന മൊയ്‌ദീൻ കോയ സ്മാരക പുരസ്കാരത്തിന്  മാസ്റ്റർ ഫഹദ്.പി യും SSLCപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്ന രഞ്ജിത്ത് പിലാക്കാട്ട് സ്മാരക പുരസ്കാരത്തിന് കുമാരി റഷാദയും അർഹരായി. കൂടാതെ SSLC ക്കു ഉന്നത വിജയം കരസ്ഥമാക്കിയ ഷഹമ ഗഫൂർഫാത്തിമ റിനു റഫീഖ്മുഹമ്മദ് ഷാമിൽ ഷബീർ മണ്ടോളിഅലി അഫ്‌ലാഹ്നമിത ശിവകുമാർഅഹമ്മദ് നിബ്രാസ്കൃപ ശിവദാസൻവിഷ്ണു എംമനു.കെ എന്നിവർക്ക്‌  രക്ഷാധികാരി കുഞ്ഞിരാമൻ.കെ.ടി പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

ബാലവേദി പ്രവർത്തകരും മഹിളാവേദി പ്രവർത്തകരും അസോസിയേഷനിലെ മറ്റു അംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്നതും ഉന്നത നിലവാരം പുലർത്തിയതുമായ കലാപരിപാടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു. മാവേലി എഴുന്നള്ളത്ത് ചെണ്ടമേളം,പൂക്കളംതിരുവാതിരക്കളിവഞ്ചിപ്പാട്ട്കോൽക്കളിഒപ്പനനൃത്തനൃത്യങ്ങൾഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. നൂറുകണക്കിന് അസോസിയേഷൻ മെമ്പർമാരെ കൂടാതെ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ഓണം – ഈദ് ആഘോഷം ശ്രദ്ധേയമായി.

സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീ വിനീഷ്.പി.വി സ്വാഗതം  ആശംസിക്കുകയും ട്രഷറർ ശ്രീ ദാസ്.കെ.ടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

No Comments

Be the first to start a conversation

%d bloggers like this: