കോഴിക്കോട് ഫറോക് സ്വദേശി കുവൈത്തില്‍ അപകടത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈറ്റില്‍ മലയാളി അന്തരിച്ചു. കോഴിക്കോട് ഫറോക് സ്വദേശി കരുവീട്ടില്‍ അബ്ദുല്‍ നാസറാണ് ( 40) തിങ്കളാഴ്ച രാവിലെ ജോലി സ്ഥലത്തു വെച്ചുണ്ടായ അപകടത്തില്‍ മരണപെട്ടത്.

കുവൈറ്റില്‍ അദാന്‍ എന്ന സ്ഥലത്താണ് താമസം. ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് കെ.എം.സി.സി. നേതാക്കള്‍ ഇടപെട്ട് പൂര്‍ത്തിയാക്കി വരുന്നു.

No Comments

Be the first to start a conversation

%d bloggers like this: