കൗമാരം കുതിക്കുന്നു….. ആദ്യ ദിനം രണ്ട് ദേശീയ റെക്കോർഡുകൾ

പാല: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റുമായി എറണാകുളം മുന്നിട്ട് നില്‍ക്കുന്നു. 32 പോയിന്റുമായി പാലക്കാടാണു രണ്ടാം സ്ഥാനത്തുള്ളത്.

മീറ്റിന്റെ ആദ്യ ദിനം തന്നെ രണ്ടു ദേശീയ റെക്കോഡ് മറികടന്ന പ്രകടനങ്ങള്‍ക്ക് പിന്നാലെ മൂന്ന് മീറ്റ് റെക്കോഡുകള്‍കൂടി പിറന്നു. മീറ്റ് റെക്കോര്‍ഡ് മറികടന്ന മൂന്ന് പേരും എറണാകുളത്തിന്റെ താരങ്ങളാണ്. ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലത്തിന്റെ അഭിഷേക് മാത്യു, ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ത്രോയില്‍ യാദവ് നരേഷ് കൃപാൽ എന്നിവരും ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ ലോങ് ജംപില്‍ ഗവ.വി.എച്.എസ്.എസ്. മണീടിൻറെ ശ്രീകാന്ത് കെ എമ്മുമാണ് മീറ്റ് റെക്കോര്‍ഡുകള്‍ മറികടന്നത്.

400 മീറ്ററില്‍ അഭിഷേക് മാത്യു 0:48.88 സെക്കൻഡിലാണ്. ജാവലിന്‍ ത്രോയില്‍ യാദവ് നരേഷ് കൃപാൽ 61.66 മീറ്റര്‍ ദൂരത്തില്‍ എറിഞ്ഞു. 7.05 മീറ്റര്‍ ചാടിയാണ് ലോംങ് ജംപില്‍ ശ്രീകാന്ത് മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്. 3000 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ബേസിലിന്റെ അനുമോള്‍ തമ്പിയും 5000 മീറ്ററില്‍ പറളി ഹൈസ്‌കൂളിലെ അജിത്തുമാണ് രാവിലെ ദേശീയ റെക്കോഡുകള്‍ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചത്. 18 ഫൈനലുകളാണ് ആദ്യ ദിനം പൂര്‍ത്തിയാക്കിയത്. 27 പോയിന്റോടെ തിരുവന്തപുരം മൂന്നാം സ്ഥാനത്താണുള്ളത്. തൊട്ടുപിന്നാലെ 24 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമുണ്ട്.

No Comments

Be the first to start a conversation

%d bloggers like this: