ഖത്തർ വിഷയത്തിൽ കുവൈത്ത്‌ സ്വീകരിക്കുന്ന നിലപാട്‌ നിർണായകം.

ഖത്തർ വിഷയത്തിൽ കുവൈത്ത്‌ സ്വീകരിക്കുന്ന നിലപാട്‌ ഉറ്റു നോക്കുകയാണു അറബ്‌ ഇസ്ലാമിക ലോകം.വിഷയത്തിൽ ഇത്‌ വരെ നിക്ഷ്പക്ഷ നിലപാട്‌ സ്വീകരിച്ചു വരുന്ന കുവൈത്ത്‌ പ്രശ്നപരിഹാരത്തിനു മധ്യസ്ഥത വഹിക്കുവാനുള്ള സാധ്യതയാണു രാഷ്ട്രീയ നിരീക്ഷകർ മുന്നിൽ കാണുന്നത്‌.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ചേദിക്കാനുള്ള സൗദി അറേബ്യ ,യു.എ.ഈ., ബഹറൈൻ മുതലായ ജീ.സി.സി.രാഷ്ട്രങ്ങളുടെ തീരുമാനം ഏറെ ഉത്ക ണ്ഠ യോടെയാണു കുവൈത്ത്‌ വീക്ഷിക്കുന്നത്‌. വിഷയത്തിൽ കുവൈത്ത്‌ ഔദ്യോഗികമായി ഇത്‌ വരെ പ്രതികരിച്ചിട്ടില്ലെങ്കിലും അമീറിന്റെ നേതൃത്വത്തിൽ തിരക്കിട്ട അനുരൻ ജ്ന ശ്രമങ്ങൾ നടന്നു വരുന്നതായാണു സൂചന.ഖത്തറുമായുള്ള നയതന്ത്ര ബന്ധം വേർ പെടുത്താനുള്ള ഈ രാജ്യങ്ങളുടെ തീരുമാനം പെട്ടെന്നുണ്ടായതല്ല എന്നതും എന്നതും വ്യക്തമാണു. കഴിഞ്ഞ ആഴ്ചകളിൽ ഇതിമായി ബന്ധപ്പെട്ട്‌ അമീറിന്റെ നേതൃത്വത്തിൽ ഇരു വിഭാഗങ്ങളുമായി അനുരൻ ജ്ഞന ശ്രമങ്ങൾ നടന്നു വരികയായിരുന്നു. ഇതിന്റെ ഭാഗമായാണു കഴിഞ്ഞ മാസം 30 നു ഖത്തർ അമീർ തമീം ബിൻ ഹമ്മദ്‌ അൽ താനി യുടെ കുവൈത്ത്‌ സന്ദർശ്ശനം.ജീ.സി.സി.യിലെ മുഴുവൻ രാജ്യങ്ങളുമായും മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്ന കുവൈത്തിനു ഏതെങ്കിലും ഒരു വിഭാഗവുമായി പക്ഷം പിടിക്കാനും സാധ്യമല്ല.ഭീകരവാദ പ്രർത്തനങ്ങൾക്ക്‌ എതിരെയുള്ള സൗദി അടക്കമുള്ള ജീ.സി.സി.രാഷ്ട്രങ്ങളുടെ നിലപാടിനു കുവൈത്ത്‌ പൂർണ്ണ പിന്തുണ നൽകുന്നുണ്ട്‌. എന്നാൽ ബ്രദർ ഹൂഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ഖത്തറിനു എതിരെയുള്ള ഈ രാജ്യങ്ങളുടെ നിലപാടിൽ കുവൈത്തിനു പെട്ടെന്നുള്ള ഒരു തീരുമാനം കൈകൊള്ളാനും സാധ്യമല്ല. 

 

  • ismail payyoli –

No Comments

Be the first to start a conversation

%d bloggers like this: