ഗ്ലോബൽ ഇന്റർനാഷണൽ  25 വീടുകൾ നിർമ്മിച്ചു നൽകുന്നു

 

 

കുവൈറ്റിലെ പ്രശസ്തമായ ഓയിൽ ഫീൽഡ് ട്രേഡിങ്ങ് കമ്പനിയായ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു 25 വീടുകള്‍ നിര്‍മ്മിച്ചു നൽകുമെന്ന് ജനറല്‍ മാനേജര്‍ .ജോസ് എരിഞ്ഞേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു

കുവൈറ്റിലെ പ്രധാന പത്തു  സംഘടനകളുമായി കൂടിച്ചേര്‍ന്നു നാട്ടിലെ നിരാലംബരായ 10 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് വീട് വെക്കാനുള്ള സാമ്പത്തിക സഹായം നൽകും. ഓരോ വീടിനും അഞ്ചു ലക്ഷം രൂപയാണ് നൽകുന്നത്. കൂടാതെ  6 വീട് കമ്പനിയില്‍ ജോലിചെയുന്ന മറ്റു സംസ്ഥാന്ക്കാര്‍ക്കും,  9 വീടുകള്‍ കമ്പനി നേരിട്ട് തിരഞ്ഞെടുക്കുന്ന വര്‍ക്കും നൽകും. ,

കഴിഞ്ഞ 25 വര്‍ഷമായി കുവൈറ്റിലെ ബിസിനസ്സ് രംഗത്ത് പ്രസസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പനി 1993 മുതല്‍ അഹമ്മദിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ മറ്റൊരു ശാഖ 2004ല്‍ കുവൈറ്റില്‍ ശുവൈഖിലും 2007ല്‍  UAE രാസല്‍കൈമയിലും 2012 ല്‍ അബുദാബിയിലും പ്രവര്‍ത്തനം ആരംഭിച്ചു.

ഗ്ലോബല്‍ ഇന്റര്‍നാഷണലിന്റ്റെ പ്രവര്‍ത്തന വളര്‍ച്ചയുടെ പാതയില്‍ സമൂഹത്തിലെ നാനാ തുറകളിലേക്കായി പലവിധ സഹായങ്ങളും മുന്‍കാലങ്ങളില്‍ ഗ്ലോബല്‍ നല്‍കിയിരുന്നതായി മാനേജ്‌മന്റ് അറിയിച്ചു.

പത്ര സമ്മേളത്തോടനുബന്ധിച്ചു  10 സംഘടനകളുമായുള്ള കരാറും വീട് പണിയുടെ ആദ്യത്തെ ചെക്കും കൈമാറി. പത്രസമ്മേളനത്തില്‍ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ജനറല്‍മാനേജര്‍ ജോസ് എരിഞ്ഞേരി, പാര്‍ട്ണര്‍ ബാബു എരിഞ്ഞേരി, ഫിനാന്‍സ് മാനേജര്‍ ജെറില്‍ അഗസ്റ്റിന്‍, ശാഖാമാനേജര്‍ ജോയ് ആണ്ട്രൂസ്, ഹൗസിംഗ്പ്രൊജക്റ്റ്‌ കണ്‍വീനര്‍ ബിവിന്‍ തോമസ്‌  എന്നിവർ പങ്കെടുത്തതു. പോള്‍മാത്യു മാമ്പള്ളി സ്വാഗതവും, നവീന്‍ നന്ദകുമാര്‍ നന്ദിയും രേഖപ്പെടുത്തി.

നന്മ നിറഞ്ഞ ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഉത്തരവാദിത്വത്തോടെ കൂടി വീട് നിർമാണം പൂർത്തിയാക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത സംഘടനാ നേതാക്കൾ പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: