ചാക്കോ ചികിത്സക്കായ് നാട്ടിലേക്ക് തിരിച്ചു.

ഹരിപ്പാട് വൈള്ളംകുളങ്ങര ചാക്കോ കഴിഞ്ഞ 26 ദിവസമായി സ്ട്രോക് വന്ന് ജാബ്രിയ മബാറക് ആശുപത്രിയിൽ ചികിത്സയിൽ അയിരുന്നു. യാത്രാ കുവൈറ്റ് അംഗവും ടാക്സി ഡ്രൈവറുമായ ചാക്കോയുടെ  ചികിത്സാ സഹായത്തിന്റെ  ഭാഗമായി ഡിസംബർ 15 വെളളിയാഴ്ച യാത്രാ കുവൈറ്റ് ടാക്സികൾ 3 മണിക്കൂർ ടാക്സി വാടക മാറ്റിവച്ചിരുന്നു , യാത്രക്കാരിൽ നിന്നും, മറ്റ് പ്രവർത്തകരിൽ നിന്നുമായി ഇതുവരെ കിട്ടിയ തുക, 4 ലക്ഷം രൂപാ ചാക്കോയുടെ ഭാര്യയുടെ   പേരിൽ്  അയച്ചുകൊടുത്തു. യാത്രയുടെ ഭരണസമിതി അംഗങ്ങളും, വിവിധ യൂണിറ്റ് അംഗങ്ങളും, മുബാറക് ആശുപത്രിയിൽ എത്തി രേഖകൾ കൈമാറി.  ചാക്കോയുടെ യാത്രയ്ക്കായ് എല്ലാ സഹായവും ചെയ്തു തന്ന ഇന്ത്യ൯ എംബസി അധികൃതർക്കും, പ്രീയ ചെസിൽ രാമപുരത്തിനും,  മനോജ് മാവേലിക്കരയ്ക്കും, ബന്ധുക്കൾക്കും, കൂട്ടുകാർക്കും, കുവൈത്ത് സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക പ്രവർത്തകർക്കും ധനസഹായം നൽകി സഹായിച്ച പ്രീയ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും, ചാക്കോയുടെ പേരിലും,  യാത്രാ കുവൈറ്റിന്റെ പേരിലും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു

No Comments

Be the first to start a conversation

%d bloggers like this: