ചിരിപ്പിച്ചും കൊതിപ്പിച്ചും അജുവിന്‍റെ ഇരട്ടകളും ഐ സി യുവിന്റെ ട്രോളുകളും…

സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന ട്രോളുകളില്‍ ഇപ്പോള്‍ അജു വര്‍ഗീസാണ് താരം. മുപ്പതാം തീയതി അജുവിന് വീണ്ടും ഇരട്ടക്കുട്ടികള്‍ പിറന്നതാണ് മല്ലുസിന്റെ പുതിയ വിഷയം. അഗസ്റിനയുടെ ആദ്യപ്രസവത്തില്‍ ഇരട്ട കുട്ടികളായിരുന്നു. ഇപ്പോള്‍ രണ്ടാം പ്രസവത്തിലും ഇരട്ടകള്‍ എന്ന ഭാഗ്യം അജു വര്‍ഗീസിന് സ്വന്തം. ഇവാനും ജുവാനും കൂട്ടായി രണ്ടു കുഞ്ഞനിയന്മാര്‍  ജേക്, ലൂക് എന്ന് പേര്. രണ്ടര വര്‍ഷത്തിനിടയ്ക്ക് നാലുകുട്ടികള്‍ എന്ന റെക്കോര്ഡ് ഒട്ടൊന്നുമല്ല ആരാധകരെ  അമ്പരപ്പിച്ചത്. അജു തന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം അറിയിച്ചതോടെ ട്രോളന്മാര്‍ സംഗതി ഏറ്റെടുത്തു. പിന്നെ ട്രോള്‍ മഴ. ഒടുക്കം സാക്ഷാല്‍ അജു വര്‍ഗീസ്‌ തന്നെ തനിക്ക് നേരെ നീണ്ട ട്രോളുകള്‍ ഷെയര്‍ ചെയതും സ്വയം പോസ്റ്റ്‌ ചെയ്തും രംഗത്തെത്തിയതോടെ എല്ലാം മംഗളം ശുഭം..

 

No Comments

Be the first to start a conversation