ചെറിയ ഉള്ളിയ്ക്ക് പൊള്ളുന്ന വില;കിലോ 140 രൂപ

പാലക്കാട്: ചെറിയ ഉള്ളിയ്ക്ക് പൊള്ളുന്ന വില.

ഇന്നലെ പൊതു വിപണിയില്‍ ഒരു കിലോ ചെറിയ ഉള്ളിയുടെ വില 130 മുതല്‍ 140 രൂപ വരെയെത്തി.

മൊത്ത വ്യാപാരികള്‍ ഒരു കിലോ ഉള്ളിക്ക് 115-120 രൂപയാണ് ഈടാക്കുന്നത്.

അതേസമയം, സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 112 രൂപയാണു വില.

തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണു കേരളത്തിലേക്കുള്ള ഉള്ളിയുടെ വരവ്, കഴിഞ്ഞദിവസങ്ങളില്‍ ഉള്ളിയുടെ വരവു കുറഞ്ഞിട്ടുമുണ്ട്.

വിളവെടുപ്പു കാലമാണെങ്കിലും വിളവു കുറഞ്ഞതും മഴയില്‍ നശിച്ചതുമാണു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്നു വ്യാപാരികള്‍ പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: