ജയിലില്‍ സുഖലോലുപനായി ഗുര്‍മീത്

ഹരിയാന ; റാം റഹീമിന്റെ ജയില്‍ വാസവും വിവാദാത്തിലേക്ക്. അടുത്തിടെ ജാമ്യത്തില്‍ പുറത്തിറങ്ങിയ രാഹുല്‍ ജെയിന്‍ എന്ന സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഇതേ ജയിലിലാണ് എന്ന് അധികാരികള്‍ പറയുന്നെങ്കിലും ആരും അയാളെ കണ്ടിട്ടില്ല. രാം റഹീം തന്റെ സെല്ലില്‍ നിന്നും പുറത്തേക്കു ഇറങ്ങുമ്പോഴും,പാല്‍, ജ്യൂസ് എന്നിവ ലഭിക്കാന്‍ കാന്റീനിലേക്ക് പോകുമ്പോഴും മറ്റുള്ള തടവുകാരെ പുറത്തിറക്കാതെ പൂട്ടിയിടുമെന്നും, ഗുര്‍മീത് ജയില്‍ ജീവിതം ഏകാധിപതിയെ പോലെ ആസ്വദിക്കുകയാണെന്നും ഇയാള്‍ പറയുന്നു.

ജയില്‍ അധികൃതര്‍ക്ക് മറ്റു തടവ് കാരെ അപേക്ഷിച്ച്‌ പ്രത്യേക സമീപനമാണ് ഗുര്‍മീതിനോടുള്ളത്. ഇത് കാരണം മറ്റ് തടവുകാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടു. നല്ല വസ്ത്രമോ ഭക്ഷണമോ ലഭിച്ചില്ല. ശേഷം തടവുകാര്‍ ജയിലില്‍ സമരം ചെയ്തെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഈ കാര്യങ്ങള്‍ എല്ലാം ഉന്നയിച്ച്‌ മറ്റൊരു തടവുകാരന്‍ അശോക് കോടതിയെ സമീപിച്ചതോടെയാണ് ഇവയുടെ വിതരണം തുടങ്ങിയതെന്നും രാഹുല്‍ പറഞ്ഞു.

ഗുര്‍മീതിനെ ജയിലിനുള്ളില്‍ ജോലി ചെയ്യുന്നതായി കണ്ടിട്ടില്ല. ആദേഹത്തിന്റ സന്ദര്‍ശകര്‍ക്ക് രണ്ടു മണിക്കൂറോളം സമയം അനുവദിക്കുന്നു. പ്രത്യേക ഭക്ഷണം ഗുര്‍മീതിനായി പ്രത്യേക വാഹനത്തില്‍ ജയിലില്‍ എത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങളും രാഹുല്‍ ഉന്നയിക്കുന്നു. ആശ്രമത്തിലെ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങിനെ 20 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.

No Comments

Be the first to start a conversation

%d bloggers like this: