ജസ്റിസ്    കർണ്ണന്റെ  ശബ്ദം  വിപ്ലവം തന്നെയാണ് രശ്മി നായർ എഴുതുന്നു 

രശ്മി നായർ.  (എഫ് ബി പോസ്റ്റ് )

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് കൊളീജിയം ആണെങ്കിലും ആ ലിസ്റ്റില്‍ നിന്നും ആരെയൊക്കെ ഒഴിവാക്കണം എന്ന് അവസാന തീരുമാനം എടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ് . അതായത് IB നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു ഫൈനല്‍ ലിസ്റ്റ്. സ്വാഭാവികമായും ശക്തമായ ദളിത്‌/കമ്മ്യൂണിസ്റ്റ്‌/മുസ്ലീം ചിന്താഗതി ഉള്ളവരോ അത്തരം സംഘടനകളുമായി സഹകരണം ഉള്ളവരോ റിബല്‍ സ്വഭാവമുള്ളവരോ IBയുടെ ക്ലീന്‍ ചിറ്റ് വാങ്ങില്ല . ഭരണഘടനാ കോടതികളില്‍ റിബല്‍ ശബ്ദങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പണികള്‍ അവിടെ നിന്നെ തുടങ്ങുന്നു എന്ന് സാരം.

അതിനെയും മീതി ജസ്റിസ് കര്‍ണ്ണനെ പോലെ ഒരാള്‍ ശക്തമായി ശബ്ദിച്ചു എന്നാല്‍ ഇന്ത്യ എന്ന ഭരണകൂട ഭീകരതയുടെ കളിതൊട്ടിലില്‍ അതൊരു വിപ്ലവം തന്നെയാണ് അതുകൊണ്ട് ആറുമാസം ജയില്‍ വാസത്തിനു പോകുന്ന കര്‍ണ്ണന്‍ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ലോക രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഈ വിധിയെ എങ്ങനെ നോക്കികാണുന്നു എന്നാണു ശ്രദ്ധിക്കേണ്ടത്.

എന്നാല്‍ കര്‍ണ്ണന്‍ നല്‍കുന്ന പ്രസ്താവനകള്‍ മാധ്യമങ്ങള്‍ കൊടുക്കരുത് എന്നുള്ള തിട്ടൂരമുണ്ടല്ലോ എതിര്‍പ്പിന്റെ നേര്‍ത്ത ശബ്ദം പോലും കേട്ട് ഭയന്ന് വിറളി പിടിച്ച ഒരു തിട്ടൂരം, അതിനെ ഭയപ്പെടണം. എതിര്‍പ്പിന്റെ ശബ്ദങ്ങളെ അധികാരം ഉപയോഗിച്ച് നിശബ്ധമാക്കുക എന്നാല്‍ ജനാധിപത്യത്തിന്റെ മരണമാണ്.

പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രൊഫസര്‍ ഗിലാനിക്ക് വിചാരണകോടതി ന്യായമായ വിചാരണ പോലും നടത്താതെ വധശിക്ഷ വിധിച്ചപ്പോള്‍ (അദ്ധേഹത്തെ ഹൈക്കോടതി കുറ്റവിമുക്തനാക്കി) “എവിടെ നീതി നിഷേധിക്കപ്പെടുന്നോ അവിടെ ജനാധിപത്യം മരിക്കുകയാണ്” എന്ന് മാധ്യമങ്ങളോട് വിളിച്ചു പറയാനും അത് രാജ്യത്തെ മുഴുവന്‍ കേള്‍പ്പിക്കാനും കഴിഞ്ഞു . എന്നാല്‍ വിധിക്ക് ശേഷം കര്‍ണ്ണന് പറയാനുള്ളത് പോലും നമ്മള്‍ കേട്ടില്ല അല്ലെങ്കില്‍ കേള്‍പ്പിച്ചില്ല .വികസിത ജാനാധിപത്യ രാജ്യങ്ങളില്‍ കോടതി നടപടികള്‍ മാധ്യമങ്ങള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്ന കാലമാണിതെന്നോര്‍ക്കണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട്‌ ലോകം ഒരുപാട് വിശാലമായപ്പോള്‍ നമ്മള്‍ മാത്രം ചുരുങ്ങുകയാണ്.

No Comments

Be the first to start a conversation

%d bloggers like this: