ജുനൈദിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നു മുഖ്യമന്ത്രി

ട്രെയിനിൽ കൊല്ലപ്പെട്ട ഹരിയാന സ്വദേശിയും മദ്രസ വിദ്യാർഥിയുമായിരുന്ന ജുനൈദിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജുനൈദിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ഇന്നലെ കേരള ഹൗസിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് കേരള സമൂഹം നൽകിവരുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു. രാജ്യത്തെ മതനിരപേക്ഷ സമൂഹം കുടുംബത്തിനു പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഹരിയാനയിലെ ഖംപി ഗ്രാമത്തിൽ കുടുംബം ആരംഭിച്ച പഠനശാലയുടെ നിർമാണം പൂർത്തിയാക്കാൻ എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ജുനൈദിന്റെ മാതാപിതാക്കളായ ജലാലുദ്ദീൻ, ഷാഹിറ, ഷാഖിർ എന്നിവരും മറ്റു ബന്ധുക്കളുമാണു മുഖ്യമന്ത്രിയെ കാണാനെത്തിയത്. മു
Read more: http://www.deshabhimani.com/news/national/news-national-26-07-2017/660039

No Comments

Be the first to start a conversation

%d bloggers like this: