ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

കണ്ണൂര്‍: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനു പ്രത്യേക പരിഗണനയുമായി സഹകരണ പ്രസ്ഥാനം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്ന് കണ്ണൂരില്‍ നടക്കുന്ന എട്ടാമത് സഹകരണ കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചു. ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തിന്റെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിന് ഇടതു മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എട്ടാമത് സഹകരണ കോണ്‍ഗ്രസിലാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.

സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലെയും സ്വര്‍ണ ഉരുപ്പടികള്‍ അതാത് ബാങ്കുകളില്‍ നിന്നുള്ള പ്രത്യേക സ്ക്വാഡിനെ കൊണ്ടു പരിശോധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച്‌ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

രാജ്യത്തു തന്നെ ഇതാദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത്. ഇവര്‍ക്കു സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും സംഘങ്ങളിലൂടെ സാധിക്കും. സഹകരണ നിയമം അനുശാസിക്കുന്നത്ര അംഗങ്ങളെ ലഭ്യമാകുന്ന ജില്ലകളിലാകും ആദ്യം ട്രാന്‍സ്ജെന്‍ഡേഴ്സ് സഹകരണ സംഘം രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: