ഡെബിറ്റ്/ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താംസര്‍വീസ് ടാക്സ് വേണ്ട

ന്യുഡല്‍ഹി: ഡെബിറ്റ്/ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി രാജ്യത്ത് ഇടപാടുകള്‍ നടത്താം, സര്‍വീസ് ടാക്സ് ഇല്ലാതെ. 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ് ബാധകമാകുക. രാജ്യത്ത് ഡിജിറ്റല്‍ പെയ്മെന്റ് സിസ്റ്റം ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കറന്‍സി അസാധുവാക്കലിനെ തുടര്‍ന്ന് ഡിജിറ്റല്‍ പെയ്മെന്റുകള്‍ വര്‍ദ്ധിക്കുകയും ക്രെഡിറ്റ്‌/ഡെബിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനും പിന്നാലെയാണ് സര്‍വീസ് ടാക്സുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള നടപടി. നിലവില്‍ ഇടപാട് നടത്തുന്ന തുകയുടെ പതിനഞ്ചു ശതമാനത്തോളം സര്‍വീസ് ടാക്സ് അടയ്ക്കണമായിരുന്നു. കറന്‍സിലെസ്സ് ഇക്കണോമി സാധ്യമാക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ പുതിയ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ബാങ്കില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിമിതി ഉള്ളപ്പോഴും ഇന്റര്‍നെറ്റ് ബങ്കിങ്ങിലൂടെ പരിധികളില്ലാതെ ഇടപാടുകള്‍ നടത്താന്‍ സാധിച്ചിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: