ഡോ:ജോണ്‍ ആര്‍ട്സ് ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്സില്‍ ഇടം നേടി

 

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ചിത്രകാരന്‍ ജോണ്‍ ആര്‍ട്സ് കലാഭവന്‍ ലിംക  ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു.ലോകത്തിലെ വിവിധ മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന 576 പ്രമുഖ  വ്യക്തികളുടെ കാരിക്കേച്ചറുകള്‍ വാട്ടര്‍ മീഡിയയില്‍ (100×70) വരച്ച് അവര്‍ക്ക് വിവിധ വേദികളില്‍  സമ്മാനിച്ചത് പരിഗണിച്ചാണ് തൈകള്‍ കളത്തില്‍ ജോണ്‍ എന്ന ജോര്‍ണാര്‍ട്‌സ് ലിംക  ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍  ഇടം നേടിയത്    . നേരത്തേ ഇന്ത്യ ബുക് ഓഫ് റെക്കോഡിലും,ഏഷ്യ ബുക് ഓഫ് റെക്കോഡിലും അസിസ്റ്റഡ് വേള്‍ഡ് റെക്കോഡിലും,യൂണിക്ക് വേള്‍ഡ് റെക്കോഡിലും,അദ്ദേഹം ഇടംനേടിയിരുന്നു.

ലോകത്തിലെ കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റുമാരുടെ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ്‌ കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റില്‍ (ISCA) ഗോള്‍ഡ്‌ മെമ്പര്‍ഷിപ്പ് നേടിയിട്ടുള്ള ജോണ്‍ ആര്‍ട്സ് അമേരിക്കയിലെ വേള്‍ഡ് റെക്കോഡ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ഏഷ്യാകാരനാണ്. കൊച്ചിന്‍ കലാഭവനിലൂടെയാണ് അദ്ദേഹം കലാജീവിതം ആരംഭിച്ചത്. സത്യദീപം  മാസികയില്‍ ഇല്ലസ്ട്രേഷന്‍ ആര്‍ട്ടിസ്റ്റായും കൊച്ചിന്‍ ഷിപ്പ് യാ ര്‍ഡില്‍ ഡ്രോയിങ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുവൈത്ത് കൊട്ടാര ചിത്രകാരനായും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ചിത്രകലാ  അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24  വര്‍ഷമായി കുവൈത്തിലെ അബ്ബാസിയായില്‍ ചിത്രകലാ പരിശീലന കേന്ദ്രം നടത്തുന്ന ജോണ്‍ ആര്‍ട്സിന്‍റെ  കീഴില്‍  10,000  പേരോളം  വരയുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചു കഴിഞ്ഞു..ഫര്‍വാനിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മോളി ജോണ്‍ ആണ് ഭാര്യ..നാട്ടില്‍ ബിരുദ വിദ്യാര്‍ഥിയായ ജോമോന്‍,അബ്ബാസിയ,യുണൈറ്റഡ്‌,ഇന്ത്യന്‍,സ്‌കൂള്‍ 12 തരം വിദ്യാര്‍ഥിയായ ജോമിന്‍ എന്നിവര്‍ മക്കളാണ്

No Comments

Be the first to start a conversation

%d bloggers like this: