താരന്‍ എന്ന വില്ലന്‍

കണംകാല്‍ വരെ നീളുന്ന മുടി ഇപ്പോള്‍ ഫാഷനല്ലെങ്കിലും ഉള്ള മുടി ഭംഗിയായും വൃത്തിയായും സൂക്ഷിക്കേണ്ടേ? അപ്പോള്‍ സുന്ദരമായ കൂന്തലില്‍ നിറയെ താരന്‍ നിറഞ്ഞാലോ? സുന്ദരിമാരുടെ പേടിസ്വപ്നമായ താരന്‍ എന്ന വില്ലനെ ഓടിക്കാന്‍ പലതരം ഷാമ്പൂകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. എല്ലാതരം ഷാംപൂകളും താരനെ പ്രതിരോധിക്കുന്നവയല്ല. ആന്‍റിഫംഗല്‍ അടങ്ങിയ ഷാംപൂ ഒരുപരിധിവരെ പ്രയോജനം ചെയ്യും. കീറ്റോകൊനസോള്‍, സിങ്ക് പൈറിതിയോണ്‍ എന്നിവ അടങ്ങിയ ഷാംപൂകള്‍ ആണ് കൂടുതല്‍ ഉപയോഗിച്ച്വരുന്നത്. തുടക്കത്തില്‍ മൂന്നു നാലു ദിവസം ഇടവിട്ട്‌ ഉപയോഗിക്കാം. ഒരുമാസത്തിനുള്ളില്‍ മികച്ച ഫലം ലഭിക്കും. തുടര്‍ന്ന് ആഴ്ചയില്‍ ഒരുതവണ മതിയാകും. സാധാരണയായി കാണുന്ന താരന്‍ എണ്ണമയം കൂടിയത്കൊണ്ട് ഉണ്ടാകുന്ന താരന്‍ ചികിത്സിക്കേണ്ട ആവശ്യമില്ല. ചീപ്പ് സോപ്പ് കിടക്കവിരി തുടങ്ങിയവ താരനുള്ളവരുമായി പങ്കുവക്കാതിരിക്കുക. അതുമൂലം തരാന്‍ പകരും എന്നതിലാണ് ഇത്.

No Comments

Be the first to start a conversation

%d bloggers like this: