തീയില്‍ കുരുത്തത് വെയിലില്‍ വാടില്ല. വേനല്‍ക്കാലത്ത് ജനിക്കുന്ന കുട്ടികള്‍ കൂടുതല്‍ ആരോഗ്യമുള്ളവരായി വളരുമെന്ന് ശാസ്ത്രജ്ഞര്‍

തീയില്‍ കുരുക്കുന്നത് വെയിലില്‍ വാടില്ലെന്നു പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. നമ്മുടെ പൂര്‍വ്വികന്മാര്‍ പറയുന്ന ഈ ചൊല്ല് സത്യമാണെന്ന് തെളിയിചിരിക്കുന്നത് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാത്രജ്ഞന്മാരാണ്. വേനല്‍ക്കാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ വലുതാകുമ്പോള്‍ ആരോഗ്യവാന്മാരാകുമെന്ന് അവര്‍ പഠനത്തില്‍കൂടി കണ്ടെത്തിയിരിക്കുന്നു. ഇംഗ്ലണ്ടില്‍ ജനിച്ച അഞ്ചുലക്ഷം കുട്ടികളുടെ ജനനതീയതിയെ മുന്‍ നിര്‍ത്തിയായിരുന്നു പഠനം.സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നതിനാലാകാം കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

വേനല്‍ക്കാലത്ത് ജനിക്കുന്ന കുട്ടികള്‍ ജനിക്കുമ്പോള്‍ ഉണ്ടാകുന്ന ഭാരം, ആരോഗ്യം, യൗവ്വനാരംഭം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. കുഞ്ഞുങ്ങളുടെ ജനന സമയവും പഠനത്തില്‍ ഉള്‍പ്പെടുത്തി. ജൂണ്‍, ജൂലൈ, ആഗസ്റ്റ് തുടങ്ങിയ മാസങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനഭാരം 2.5 കിലോ മുതല്‍ 4 കിലോ വരെ ഭാരമുള്ള കുട്ടികളാണ് ജനിക്കുന്നത്. മാത്രമല്ല കുട്ടികളുടെ വളര്‍ച്ച കൃത്യമായിരിക്കും. ജനന സമയത്തെ കാലാവസ്ഥയ്ക്ക് ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഈ പഠനം വഴി തെളിഞ്ഞിരിക്കുകയാണ്.

No Comments

Be the first to start a conversation

%d bloggers like this: