തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ; അബ്ബാസിയ എ-സി ടീം ജേതാക്കള്‍

കുവൈറ്റ്‌: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, കായിക സമിതിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. 28/08/2016 അബ്ബാസിയയിൽ സംഘടിപ്പിച്ച ടൂർണമെന്റ് ട്രാസ്ക് പ്രസിഡന്റ് ശ്രീ. സെബാസ്റ്യൻ വാതുക്കാടൻ ഉത്‌ഘാടനം ചെയ്തു.കായിക വിഭാഗം കൺവീനർ ജോസഫ് കനകന്  ടീം അംഗങ്ങൾക്കും ക്രിക്കറ്റ്പ്രേമികൾക്കും സ്വാഗതം പറഞ്ഞു.
 
   വിവിധ ഏരിയയിൽ നിന്നും 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അബ്ബാസിയ എ-സിടീം ജേതാക്കളായി. അബ്ബാസിയ എ-ബി ടീം റണ്ണേഴ്‌സ് അപ്പ്, മികച്ച ബാറ്റ്സ്മാൻ ഷഫീക് ( അബ്ബാസിയ ബി) മികച്ച ബൗളർ വിനു (അബ്ബാസിയ എ-സി ) മികച്ച കീപ്പർ ഷമീർ (ജഹ്‌റ) മികച്ച ക്യാച്ച് രജീഷ് ( ഫഹാഹീൽ ) മാൻ ഓഫ് ദി മാച്ച് യൂനിസ് (അബ്ബാസിയ എ-സി ) മാൻ ഓഫ് ദി സീരിയസ് ഷാജഹാൻ ( അബ്ബാസിയ എ-സി ). ജേതാക്കൾക്ക് അസോസിയേഷൻ ഭാരവാഹികൾ ട്രോഫികൾ നൽകി.

No Comments

Be the first to start a conversation

%d bloggers like this: