ദയ കുവൈത്ത്  ഇഫ്താര്‍ സംഗമം

 

കുവൈത്ത് സിറ്റി : ദയ കുവൈത്തിന്‍റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഫോക് ഹാളില്‍ നടന്ന ചടങ്ങ് പ്രശസ്ത മാനേജ്മെന്‍റ് ആന്‍ഡ് മോട്ടിവേഷന്‍ ട്രെയിനര്‍ മുഹമ്മദ്‌ ആഷിക് ഉത്ഘാടനം ചെയ്തു. സി.എന്‍ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ഓ.പി ശരഫുദ്ധീന്‍ ഖിറാഅത്ത്‌ നടത്തി. ദയ റിലീഫ് വിതരണത്തിന്‍റെ ഉത്ഘാടനം മശ്ഹൂദിന് നല്‍കി സി.എന്‍. അഷറഫിന് നിര്‍വഹിച്ചു. ഒ.പി ഉസ്മാന്‍ സ്വാഗതവും നവാസ് കുന്നുംകൈ നന്ദിയും പറഞ്ഞു. ഹാരിസ് തൃക്കരിപ്പൂര്‍, സലിം കോട്ടയില്‍, അഷ്‌റഫ്‌ അരിയില്‍,നൗഷാദ് മാതമംഗലം, ശിഹാബ് തൃശ്ശൂര്‍, ശരീഫ് , റാഷിദ് , അന്‍വര്‍ നേതൃത്വം നല്‍കി.

 

ഫോട്ടോ : ദയ റിലീഫ് വിതരണത്തിന്‍റെ ഉത്ഘാടനം മശ്ഹൂദിന് നല്‍കി സി.എന്‍. അഷറഫിന് നിര്‍വഹിക്കുന്നു

No Comments

Be the first to start a conversation

%d bloggers like this: