ദര്‍ശന ടിവി കുവൈറ്റ് ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു

കുവൈറ്റ് സിറ്റി: മലബാര്‍ ആസ്ഥാനമായ മലയാളം ചാനല്‍ ദര്‍ശന ടിവിയുടെ കുവൈറ്റ് ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു. ചാനല്‍ ചെയര്‍മാന്‍ പാണക്കാട് സയീദ് സാദിഖ് അല്‍ ശിഹാബ് തങ്ങള്‍ ബ്യൂറോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 5(വെള്ളിയാഴ്ച) വൈകുന്നേരം 7.30 ന് രാജധാനി പാലസ് ഹോട്ടലില്‍ വെച്ച ഉദ്ഘാടന ചടങ്ങ് നടന്നു. ദര്‍ശന ടിവി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇസ്മില്‍ കുഞ്ഞു, സിഇഒ സിദ്ദിഖ് ഫൈസി, ബ്യൂറോ ചീഫ് സയ്യിദ് ഖാലിബ് മഷൂര്‍ തങ്ങള്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുവൈറ്റിലെ ദര്‍ശന ടെലിവിഷന്‍ ചാനല്‍ ബോര്‍ഡ്  മെമ്പര്‍ സയ്യിദ് നാസര്‍ അല്‍മഷ്ഹൂര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ അല്‍ ഒതൈബി, വലീദ് അല്‍ബാന്‍ എന്നീ പ്രമുഖ കുവൈറ്റ് ബിസിനെസ്സുകാര്‍ക്ക് പുറമേ നിരവധി സംഘടന പ്രിതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. 2015 മുതല്‍ വാര്‍ത്ത ചാനല്‍ ആയി ദര്‍ശന ടീവി മാറുമെന്നും ചെയര്‍മാന്‍ തങ്ങള്‍ അറിയിച്ചു. ദര്‍ശന ടിവി പരസ്യം അതുപോലെതെന്നെ മറ്റു ചാനല്‍ സംബന്ധമായ ഫ്രീക്വന്‍സീ കാര്യങ്ങള്‍ക്ക് 97337861 എന്ന നമ്പരിലോ   darshanatvkwt@gmail.com ഇ-മെയില്‍ അഡ്രസിലോ ബന്ധപെടാം.

darshana tv 3 darshana tv 2

No Comments

Be the first to start a conversation

%d bloggers like this: