” ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്” രണ്ടാം നോവലുമായി അരുന്ധതി റോയ് വീണ്ടും വരുന്നു

ന്യുഡല്‍ഹി: ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ രണ്ടാമത് നോവല്‍ രണ്ടായിരത്തി പതിനേഴില്‍ വായനക്കാരിലെത്തും.” ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ്‌ ഹാപ്പിനസ്” എന്ന് പേരിട്ടിരിക്കുന്ന നോവല്‍ ഹാമിഷ് ഹാമില്‍ട്ടന്‍ ആണ് പുറത്തിറക്കുന്നത്. ജൂണ്‍ മാസം വായനക്കാരിലെത്തുമെന്നു പ്രതീക്ഷിക്കുന്ന നോവല്‍ പെന്‍ഗ്വിന്‍ റാന്ടം ഹൌസാണ് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുക.  ദി ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ്‌ എന്ന ഒറ്റ നോവലിലൂടെ പ്രശസ്തയായ അരുന്ധതി റോയിക്ക് പ്രസ്തുത കൃതിക്ക് തന്നെ മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു. പിന്നീട് പക്ഷെ അരുന്ധതി റോയിയുടെതായി മറ്റു രചനകളൊന്നും പ്രസിധീകരിക്കപ്പെട്ടിരുന്നില്ല. ‘ തന്റെ ഭ്രാന്തന്‍ ആശയങ്ങള്‍’ പുറത്തെത്തിക്കാനുള്ള  പ്രസാധകരെ കണ്ടെത്തി എന്നയിരുന്നു അരുന്ധതി റോയി പുസ്തക പ്രകാശനം സ്ഥിരീകരിച്ചു കൊണ്ട് പ്രതികരിച്ചത്. നോവലിന്റെ പ്രമേയമോ മറ്റു വിശദ വിവരങ്ങളോ പുറത്ത് വിടാത്തതിനാല്‍ പുസ്തക പ്രേമികളും കാത്തിരിപ്പിലാണ്.

No Comments

Be the first to start a conversation

%d bloggers like this: