ദുബായ് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍

ദുബായ്: ദുബായ് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയെന്ന് ദുബായ് ടൂറിസം.ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 1.47 കോടി ഇന്ത്യന്‍ സഞ്ചാരികളാണ് ദുബായിലെത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളതെന്നും ടൂറിസം അധികൃതര്‍ വ്യക്തമാക്കി.സൗദിയും യു.കെയുമാണ് ഇന്ത്യയ്ക്ക് പിന്നില്‍ ദുബായ് സന്ദര്‍ശിച്ച രാജ്യങ്ങള്‍.

1.25 കോടി സന്ദര്‍ശകരാണ് സൗദിയില്‍ നിന്ന് എത്തിയതെങ്കില്‍ 90 ലക്ഷം പേരാണ് യുകെയില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തിയത്.ടൂറിസം രംഗത്ത് ദുബായ് നടപ്പാക്കി വരുന്ന പദ്ധതികളും, വിസാ നടപടികള്‍ എളുപ്പമാക്കിയതും, കൂടുതല്‍ ഉല്ലാസമേഖലകള്‍ തുറന്നതുമെല്ലാം വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്.

No Comments

Be the first to start a conversation

%d bloggers like this: