നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍  നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നുരാവിലെ ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.  തുടര്‍ന്ന് രാവിലെ ഏഴരയോടെ ആലുവ സബ്‌ജയിലടച്ചു.  ഇന്നലെ രാത്രി ആറരയോടെയായിരുന്നു അറസ്റ്റ്. ജാമ്യമില്ലാ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്‌. കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്.

അതേസമയം, തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മജിസ്ട്രേറ്റിന്റെ വസതിയില്‍നിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരോട് ദിലീപ് പറഞ്ഞു.  ജയിലില്‍  ദിലീപിന് പ്രത്യേക പരിഗണന നല്‍കില്ലെന്നും സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന സൌകര്യങ്ങള്‍ മാത്രമായിരിക്കും നല്‍കുകയെന്നും ജയില്‍ അതോറിറ്റിയാണ് ബാക്കിയെല്ലാം തീരുമാനിക്കേണ്ടതെന്നും പൊലീസ് അറിയിച്ചു.

കസ്റ്റ

No Comments

Be the first to start a conversation

%d bloggers like this: