നാവില്‍ കൊതിയൂറും രുചിക്കൂട്ടുകളുമായി ‘ലുലു ഫുഡ്‌ഫെസ്റ്റ് -2016 ‘

Previous Image
Next Image

info heading

info content

 

വിവിധങ്ങളായ ബിസിനസ് ശൃംഖലകളിലൂടെ ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഏവരുടെയും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞ , ലുലു ഹൈപ്പെര്‍മാര്‍ക്കെറ്റ് ‘ലുലു ഫെസ്റ്റ് 2016’ എന്നപേരില്‍ ഒരു ഭക്ഷ്യോല്സവം നടത്തുകയാണ്. ലുലുവിന്‍റെ അല്‍റായ് ശാഖയില്‍ നടന്ന ചടങ്ങില്‍ ലുലു മാനെജ്മെന്റ് സ്റാഫ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വഹ് ഷെഫ് സഞ്ജയ് തുമ്മ ഫുഡ്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. റീജനല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് സംബന്ധിച്ചു.

ഇതോടനുബന്ധിച്ച് 75 മീറ്റര്‍ നീളമുള്ള ബസ്ബൗസയും 25 മീറ്റര്‍ നീളത്തില്‍ ബ്രഡ് സാന്‍റ്വിച്ചും ഒരുക്കിയിരുന്നു. ചടങ്ങിനോടനുബന്ധിച്ച് പങ്കെടുക്കുന്നവര്‍ക്ക് പാചകത്തിലെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ഒപ്പം ‘വൗ ദ മാസ്റ്റര്‍ ഷെഫ്’ മത്സരവും അരങ്ങേറി.  ഈയവസരത്തില്‍ പ്രശസ്തമായ റസ്റോറന്‍ടുകളിലെ പ്രശസ്തരായ ഷെഫുകള്‍ തയാറാക്കിയ  വിഭവങ്ങളുടെ ഡെമോ യും ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഫുഡ്‌ബ്രാന്‍ഡുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ രണ്ടിന്, ഫെസ്റ്റ് അവസാനിക്കുന്ന ദിവസമാണ്  വിവിധ പാചക മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണം നടത്തുക.  ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക് തങ്ങള്‍ക്ക് പരിചിതമല്ലാത്ത ഭക്ഷണങ്ങള്‍ക്ക് രുചിച്ചുനോക്കാനും അവയെക്കുറിച്ച് കൂടുതല്‍ അറിയുവാനും ഫുഡ്‌ഫെസ്റ്റ് ഉപകാരപ്പെടുന്നു.

 

 

No Comments

Be the first to start a conversation

%d bloggers like this: