നിലാവ് ഇഫ്താര്‍ സംഗമം നടത്തി

 

അബ്ബാസിയ : കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത് ഇഫ്താര്‍ സംഗമം നടത്തി. ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജയിന്‍ ഉത്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ഹബീബുള്ള മുറ്റിച്ചൂര്‍ അദ്ധ്യക്ഷത വഹിച്ചു. കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ശാരീരികവും, മാനസികവും, സാമൂഹികവും, സാമ്പത്തികവുമായ സഹായങ്ങള്‍ നല്‍കുന്ന നിലാവിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും രോഗികളുടെ  ജീവിതം കഴിയുന്നത്ര പ്രയാസമകറ്റി അര്‍ഥ പൂര്‍ണമാക്കുവാന്‍ സഹായിക്കുന്ന  കാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് പ്രൊജക്റ്റ് അനുകരണീയമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അബീറ അബ്ദുല്‍ ഫത്താഹിനും, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ  സദാഫ് കുന്നിലിനുമുളള ഉപഹാരങ്ങള്‍ ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജയിന്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഫൈസല്‍  മഞ്ചേരിയുടെ  റമദാന്‍ സന്ദേശം ഹൃദ്യമായിരുന്നു.

നിലാവ് പ്രൊജക്റ്റ് ചെയര്‍മാന്‍ ഡോക്ടര്‍ അമീര്‍ അഹമ്മദ്,  സത്താര്‍ കുന്നില്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍,എന്‍.ബി.റ്റി.സി ഡയറക്ടര്‍ ഷിബി അബ്രഹാം,എം.എ ഹിലാല്‍, തോമസ് മാത്യു കടവില്‍, ഇബ്രാഹിം കുന്നില്‍, ബഷീര്‍ ബത്ത, മുജീബുള്ള,രാജര്‍ റാവുത്തര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റഫീക്ക് ഉദുമ, ശരീഫ് താമരശേരി, ഹനീഫ് പാലായി അബ്ദു കടവത്ത്, റഹീം ആരിക്കാടി, സലിം പൊന്നാനി, സിദ്ദീക്ക് കൊടുവള്ളി, സലിം കോട്ടയില്‍,സമീയുള്ള,സമീര്‍ തിക്കോടി, അലി അക്ബര്‍ , ഹുസ്സന്‍ കുട്ടി , അനസ് , മന്‍സൂര്‍ കാഞ്ഞങ്ങാട്  തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമത്തിന്  നേതൃത്വം  നല്‍കി. മറിയം ഷദ കുന്നില്‍ ഖിറാഅത്തും  ഹമീദ് മധൂര്‍ സ്വാഗതവും ഷംസുദീന്‍.ടി നന്ദിയും  പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: