നോട്ടം 2016 പടിയിറങ്ങുമ്പോൾ (മണിക്കുട്ടൻ എടക്കാട് : (പ്രസിഡണ്ട്  കേരള അസോസിയേഷൻ )

manikuttan

കേരള അസോസിയേഷൻ കുവൈറ്റ് കണിയാപുരം രാമചന്ദ്രൻ സ്മാരക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ “നോട്ടം 2016 “നല്ല രീതിയിൽ സമാപിച്ചു… വളരെ ഏറെ സന്തോഷമുണ്ട് കുവൈറ്റിൽ ഒരുപാട് കലാകാരന്മാർ അവരുടെ കഴിവ് പരമാവധി ഉപയോഗിച്ചു അവർ ചെയ്ത സിനിമയുമായി നോട്ടത്തിൽ എത്തിയതിൽ. മുൻ വര്ഷങ്ങളിലേക്കാളും മികച്ച സിനിമകളായിരുന്നു ഈ വർഷം എന്ന് ജൂറിയും പ്രേക്ഷകരും അഭിപ്രായപ്പെട്ടു.മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും, നമ്മുടെ സ്വന്തം നാട്ടിൽ നിന്നുമെല്ലാം നല്ല സിനിമകൾ ഇത്തവണ മത്സരത്തിന് എത്തിയതിലും വളരെ സന്തോഷം……..
സിനിമാപ്രദര്ശനവുമായി ഉണ്ടായ ചെറിയ പിഴവുകൾ സിനിമാ അണിയറപ്രവർത്തകരും പ്രേക്ഷകരുടെയും അഭിപ്രായത്തിൽ നിന്നും മനസിലാക്കി വരുംകാലങ്ങളിൽ ഒന്നൂടെ മികവുറ്റതാക്കാൻ ശ്രമിക്കും.. ഫിലിം ഫെസ്റ്റിവലിൽ ചില മാറ്റങ്ങൾ അനിവാര്യമാണ് എന്നത് വരുംകാലങ്ങളിൽ ചർച്ച ചെയ്യും….

*അവാർഡ് അതുമായി ബന്ധപെട്ടു ചിലർ ഉന്നയിക്കുന്ന വിമർശനങ്ങൾ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ അടക്കം നിയന്ത്രിക്കുന്നതും ജൂറി അംഗങ്ങളുമാകുന്ന നോട്ടത്തിന്റെ ജൂറി അംഗങ്ങൾ അവർ സിനിമകളെ കുറിച്ച് നൽകുന്ന കമന്റുകൾ കേട്ടാൽ മാറാവുന്ന അല്ലേൽ മനസ്സിലാക്കാവുന്ന പ്രശ്‌നമേ ഉള്ളു എന്നാണു എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്….. ചിലർ ഉന്നയിച്ച പ്രേക്ഷക അവാർഡ് ആദ്യമേ ചില പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും അത് പെട്ടെന്ന് തന്നെ തിരുത്തി പ്രേക്ഷകരുടെ മുന്നിൽ വെച്ചു തന്നെ കളക്റ്റ് ചെയ്ത സ്ലിപ്പുകൾ എണ്ണി തിട്ടപ്പെടുത്തി അതിലെ വിജയിയെ പ്രഖ്യാപിക്കാൻ സാധിച്ചു…

സംഘാടനം മികവുറ്റതാക്കാൻ എല്ലാ വര്ഷത്തെപോലെ ഈ വർഷവും ശ്രമിച്ചു. പിഴവുകൾ സർവസാധാരണം. എങ്കിലും അതുകൂടി പരിഹരിച്ചു വരുംവർഷങ്ങളിൽ നല്ല രീതിയിൽ ഫെസ്റ്റിവൽ മുന്നോട്ട് കൊണ്ടുപോകും എന്നുതന്നെയാണ് ഞങ്ങൾക്ക് പറയാൻ ഉള്ളത്………
ഞങ്ങളോട് സഹകരിച്ച എല്ലാ സ്ഥാപനങ്ങളോടും വ്യകതികകളോടും പ്രത്യേകിച്ച് നല്ല പിന്തുണ നൽകിയ മാധ്യമ പ്രവർത്തകരോടും നന്ദി… പ്രേക്ഷകർ അവരാണ് ഞങ്ങളുടെ മറ്റൊരു ഊർജ്ജം മികവുറ്റ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴിയും നേരിട്ടും അറിയിക്കുന്ന പ്രിയാ പ്രേക്ഷകർക്ക് നന്ദി….

പ്രശസ്ത സിനിമാ അണിയറ പ്രവർത്തകരായ സണ്ണി ജോസ്ഫ്, സി എസ് വെങ്കിടേശ്വരൻ, മണിലാൽ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ അവർ നയിച്ച ടെക്നിക്കൽ വർക്ക് ഷോപ്പ് കുവൈറ്റിലെ സിനിമാപ്രവർത്തകർക്ക് ഉപയോഗപ്രദമായ ഒന്നായി എന്ന് വിശ്വസിക്കുന്നു…

ഒത്തിരി ബഹുമാനത്തോടെ സ്നേഹത്തോടെ സന്തോഷത്തോടെ പറയുന്നു പ്രിയാ സിനിമാ പ്രവർത്തകരെ നിങ്ങളാണ് നോട്ടം ഫിലിം ഫെസ്റ്റിവലിന്റെ വിജയശില്പികൾ വരും വർഷങ്ങളിൽ മികച്ച സൃഷ്ടികൾ നിങ്ങളിൽ നിന്നും ഉണ്ടാവട്ടെ…. നോട്ടം ഫിലിം ഫെസ്റ്റിവൽ ഒന്നുകൂടെ ജനകീയമാക്കണം നിങ്ങൾ കൂടെ ഉണ്ടാവും എന്ന പ്രതീക്ഷയിൽ ഫെസ്റ്റിവലിൽ പങ്കെടുത്ത മുഴുവൻ സിനിമാ പ്രവർത്തകരോട് നന്ദിയും കൂടെ അഭിനന്ദനങ്ങളും…..

“നോട്ടം 2016” ഗ്രാൻഡ് ജൂറി അവാർഡ് റെജി ഭാസ്കർ സംവിധാനം ചെയ്ത “ട്രീറ്റ്‌മെന്റ് ” എന്ന സിനിമക്ക് .
മികച്ച പ്രവാസി ചിത്രം രണ്ടു സിനിമകൾ പങ്കിട്ടു നിമിഷ രാജേഷ് സംവിധാനം ചെയ്ത ഇര എന്ന സിനിമയും ദീപു രാജീവൻ സംവിധാനം ചെയ്ത ഇൻസാനും കരസ്ഥമാക്കി.
മികച്ച പ്രേക്ഷക സിനിമ ബിജു മുച്ചുകുന്നു സംവിധാനം ചെയ്ത അശാന്തം നേടി.
മികച്ച നടൻ നോയ് ജോസ്ഫ് ( സഫർ ), മികച്ച നടി കണ്ണൂർ വത്സല ( ട്രീറ്റ്‌മെന്റ് ), മികച്ച ബാലനടി : ആൻ മരിയ ഡിക്രൂസ് ( അശാന്തം ), മികച്ച സംവിധായകൻ :യാസിൻ ( ഗേജ് ), തിരക്കഥ : നിഷാദ് കാട്ടൂർ ( കൌണ്ട് ഡൌൺ ), എഡിറ്റർ : നൗഷാദ് നാലകത്ത് ( സഫർ ), സിനിമാട്ടോഗ്രഫി : ഷാജഹാൻ കൊയിലാണ്ടി ( മുഹാജിർ ),
ജൂറി സ്പെഷ്യൽ മെൻഷൻ : മിനി സതീഷ്.
എല്ലാവർക്കും അഭിനന്ദനങ്ങൾ………

ഇനി നോട്ടം 2017 നായി നമുക്ക് കാത്തിരിക്കാം…………..

No Comments

Be the first to start a conversation

%d bloggers like this: