നോട്ട് അസാധുവാക്കല്‍: നേട്ടം കൊയ്ത് ഡിജിറ്റല്‍ പെയ്മെന്റ് കമ്പനികള്‍

മുംബൈ: ഇന്ത്യയിലെ ഉയര്‍ന്ന മൂല്യമുണ്ടായിരുന്ന അഞ്ഞൂറ്, ആയിരം രൂപ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവു.. ഡിജിറ്റല്‍ പെയ്മെന്റ് കമ്പനികള്‍. നോട്ട് അസാധുവാക്കി രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും പല ഡിജിറ്റല്‍ പെയ്മെന്റ് കമ്പനികളും സ്വപ്നത്തില്‍ പോലും വിചാരിക്കാത്തത്ര വിറ്റുവരവും ജനപ്രിയതയുമാണ്‌ സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ മുന്‍പന്തിയില്‍ ഉള്ളത്പേ -ടിഎം ആണ്.50 ലക്ഷം പുതിയ ഉപഭോക്താക്കളാണ് ഈ കാലയളവില്‍ മാത്രം പേ ടി എമ്മിന് ലഭിച്ചത്,മൊബൈല്‍ വാലറ്റ്‌ പ്ളാറ്റ്ഫോമിനോപ്പം ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും സൌകര്യമുള്ള പേ ടി എമ്മിലൂടെ ദിവസേന നടക്കുന്നത് എഴുപത് ലക്ഷത്തില്‍ പരം ഇടപാടുകളാണ്. ഏകദേശം 12൦ കോടി രൂപ  വരും ദിവസേനയുള്ള മൂല്ല്യം. എസ് ബി ഐയുടെ ബഡ്ഡി,മോബിക്വിക്,ഓറഞ്ച് തുടങ്ങിയ വാലറ്റുകളും ആളെ കൂട്ടാനുള്ള തിരക്കിലാണ്.

No Comments

Be the first to start a conversation