പരസ്യകശാപ്പ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ അച്ചടക്ക നടപടി.

കേന്ദ്ര സർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് പൊതുജനമധ്യത്തിൽ കന്നുകാലിയെ കശാപ്പ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ അഖിലേന്ത്യാ നേതൃത്വത്തിന്റെ നടപടി. അച്ചടക്ക നടപടി. കശാപ്പിന് നേതൃത്വം നൽകിയ റിജിൽ മാക്കുറ്റി, ജോസി കണ്ടത്തിൽ, സറഫുദ്ദീൻ എന്നവരെയാണ് പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ചോദിക്കുക പോലും ചെയ്യാതെയാണ് വിഷയത്തിൽ ഉടനടിയുള്ള യൂത്ത് കോൺഗ്രസ് നടപടി. സംഭവം കിരാതമാണെന്ന് പറഞ്ഞ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ രംഗത്ത് വന്നതോടെ നടപടി ഉറപ്പായിരുന്നു.

കേരളത്തിൽ സംഭവിച്ചത് ബുദ്ധിശൂന്യവും കിരാതവും തനിക്കും കോൺഗ്രസ് പാർട്ടിക്കും ഒരു തരത്തിലും ഉൾക്കൊള്ളാൻ കഴിയാത്തതുമാണെന്ന് രാഹുൽ ഗാന്ധി നിലപാടെടുത്തു. സംഭവത്തിൽ ശക്തമായി അപലപിക്കുന്നതായും രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രവർത്തകരെ സസ്പെൻഡ് ചെയ്തത്.

No Comments

Be the first to start a conversation

%d bloggers like this: