പുതിയ രണ്ടായിരവും പിന്‍വലിക്കാനുള്ളതെന്നു സൂചന: സാമ്പത്തിക പ്രതിസന്ധി സന്ധിയില്ലാതെ തുടരുന്നു

ന്യുഡല്‍ഹി: നോട്ട് അസധുവാക്കലിനു ശേഷം പുറത്തിറക്കിയ പുതിയ രണ്ടായിരം രൂപ നോട്ടും അധികം താമസിയാതെ പിന്‍വലിക്കാനുള്ളതെന്നു റിപ്പോര്‍ട്ടുകള്‍. വിദേശ നാണ്യ വിനിമയ വിദഗ്ധരാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. അതീവ സുരക്ഷാ മനദണ്ഡങ്ങളോടെ എന്ന പേരില്‍ പുറത്തിറങ്ങിയ രണ്ടായിരത്തിന്റെ പുതിയ നോട്ടില്‍ പഴയ അഞ്ഞൂറ്, ആയിരം രൂപയുടെതിനു സമാനമായ സുരക്ഷാ ക്രമീകരണങ്ങളെ ഉറപ്പാക്കിയിട്ടുള്ളൂ എന്ന് പിന്നീട് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് കൂടാതെ പലയിടത്തും നോട്ടുകളുടെ ഗുണനിലവാരം സംബന്ധിച്ചു പരാതികള്‍ ഉണ്ടായി. നിറം പടരുന്നതും ഈട് കുറഞ്ഞതും ആണ് പുതിയ നോട്ടെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിരുന്നു. ഇങ്ങനെ ഒട്ടും ആലോചന ഇല്ലാതെയും സുരക്ഷാ മനദണ്ഡങ്ങളില്‍ അശ്രദ്ധ പുലര്‍ത്തിയും നോട്ടുകള്‍ അച്ചടിച്ചത് അധികം വൈകാതെ തന്നെ പുതിയ നോട്ടുകളെയും റദ്ദു ചെയ്യാനാണ് എന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. രാജ്യത്തെ 86 ശതമാനം   കറന്‍സികളും അസാധുവാക്കപ്പെട്ടതിനെ തുടര്‍ന്ന് സമ്പത്വ്യവസ്ഥ തന്നെ താറുമാറായി കിടക്കുന്ന സാഹചര്യത്തില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

No Comments

Be the first to start a conversation