പുതുമ, അഴക്‌,വ്യത്യസ്തത…ആഭരണമായണിയാം ഇനി കളര്‍പ്പെന്‍സിലുകളും..

ഒരു നിമിഷമെങ്കിലും എല്ലാ കണ്ണുകളും തന്നിലേക്ക് മാത്രമാവാന്‍ കൊതിക്കാത്ത പെണ്‍കുട്ടികളുണ്ടോ? ശ്രദ്ധാകേന്ദ്രമാവാന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത ഫ്രീക്കന്മാരും ഫ്രീക്കത്തികളും വാഴുന്ന, കണ്ണില്‍ കാണുന്നതെല്ലാം ന്യുജെന്‍ മയമാക്കിതീര്‍ക്കാന്‍ യൂത്തന്മാര്‍ പെടാപ്പാടുപെടുന്ന കാലമാണ്.. ഇല്ല എന്നൊന്നും പറഞ്ഞേക്കരുത്. എല്ലാവരുടെയും ഉള്ളിലും ഒന്നെത്തിനോക്കിയെങ്കിലും പോയിട്ടുണ്ടാകും ഇങ്ങനെയൊരു മോഹം തീര്‍ച്ച. പറഞ്ഞുവരുന്നത് ആളുകളുടെ ശ്രദ്ധാകേന്ദ്രമാകാന്‍ ആഭരണങ്ങളില്‍ വ്യത്യസ്തത തേടുന്നതിനെക്കുറിച്ചാണ്. മുത്തും കല്ലും കളിമണ്ണും പേപ്പറും എല്ലാം ആഭരണങ്ങളായ സ്ഥിതിക്ക് ഇനി എന്ത് എന്ന് ആലോചിച്ചിരിക്കുന്നവര്‍ക്കുള്ള ഒരു കിടിലന്‍ ഉത്തരമാണ് കളര്‍ പെന്‍സില്‍. അതെ ചെറിയ ക്ലാസുകളില്‍ നമ്മള്‍ ചിത്രങ്ങള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന ആ പഴയ ചായപ്പെന്‍സില് തന്നെ‍..
വളയായും മാലയായും കമ്മലായും പാദസരമായും കളര്‍പ്പെന്‍സിലുകളും മാറുകയാണ്. ഒരു പെന്‍സില്‍ പെന്റന്റോ ബ്രെസ്ലറ്റോ ഇട്ട് കോളേജിലേക്കോ ഷോപ്പിങ്ങിനോ പോകുന്നതും, വ്യത്യസ്തമായ ആഭരണത്തിലേക്ക് എല്ലാവരുടെയും കണ്ണുടക്കുന്നതും, നിങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതും ഒന്ന് സങ്കല്‍പ്പിച്ചു നോക്കിയേ…

കളര്‍പ്പെന്സിലുകളെ ആഭരണങ്ങളാക്കി മാറ്റാന്‍ തല നിറച്ചു ബുദ്ധിയൊന്നും വേണമെന്നില്ല, കുറച്ചു ക്ഷമയും പുതിയ പുതിയ ആശയങ്ങളും മാത്രം മതി.
ഉദാഹരണത്തിന് പല നിറത്തിലുള്ള ചായപ്പെന്‍സിലുകള്‍ ഒരേ നീളത്തില്‍ മുറിച്ച് പശ തേച്ച് പരസ്പരം ഒട്ടിച്ചു ചേര്‍ത്തുനോക്കു.. മുകളറ്റത്തായി ഒരു കൊളുത്തും പിടിപ്പിച്ചാല്‍ മാലയില്‍ കൊരുത്തിടാന്‍ ഒരുഗ്രന്‍ ലോക്കറ്റ് റെഡി.. വസ്ത്രത്തിന്‍റെ നിറത്തിന് ഇണങ്ങുന്ന പെന്‍സിലുകള്‍ ഭാവനയ്ക്കനുസരിച്ച് ഇങ്ങനെ പല രൂപത്തില്‍, പല പല ആഭരണങ്ങളാക്കി മാറ്റം..                                       Colored-Pencil-Jewelry      -Pencil-Necklace-        images (20)                           കൂട്ടത്തില്‍ ഇത്തിരി കലാവിരുതും പുതിയ പുതിയ ഐഡിയാസും സ്വന്തമായുള്ളവരാണെങ്കില്‍ നിങ്ങള്‍ തന്നെ താരം.. ഒട്ടിച്ചു ചേര്‍ത്തും പെന്‍സില്‍ മധ്യത്തില്‍ തുളച്ചു കോര്‍ത്തും അങ്ങനെയങ്ങനെ വളയും മാലയും കമ്മലും എന്നുവേണ്ട സകല ആഭരണങ്ങളും സ്വന്തമായി ചെയ്യാം. നിങ്ങളുടെ ഭാവനയില്‍ വിരിയുന്ന ഡിസൈനുകള്‍ ഒരുപക്ഷെ ലോകത്ത് നിങ്ങള്‍ക്കു മാത്രം സ്വന്തം! കൊള്ളാമല്ലേ സംഭവം…

 

 

No Comments

Be the first to start a conversation

%d bloggers like this: