പുതുവൈപ്പ് പദ്ധതി: ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് വിദഗ്ദ്ധ സമിതി

കൊ​ച്ചി: പു​തു​വൈ​പ്പി​ല്‍ ​എ​ല്‍.​പി.​ജി ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ​ത്തി​ന്​ അ​നു​മ​തി ന​ല്‍​കി​യ​പ്പോ​ള്‍ നി​ഷ്​​ക​ര്‍​ഷി​ച്ച ച​ട്ട​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ഒാ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ (ഐ.​ഒ.​സി) പൂ​ര്‍​ണ​മാ​യി പാ​ലി​ച്ചി​ല്ലെ​ന്ന്​ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്​​ധ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട്. പ​ദ്ധ​തി​ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന ആ​ശ​ങ്ക​ക​ള്‍ ന്യാ​യ​മാ​ണെ​ന്നും ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്​ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വി​വി​ധ അ​നു​മ​തി​ക​ള്‍​ക്ക്​ ആ​ധാ​ര​മാ​യ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ന്‍ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ശി​പാ​ര്‍​ശ​യു​ണ്ട്.

പ​ദ്ധ​തി​ക്കെ​തി​രെ ജ​ന​കീ​യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യപ്പോ​ഴാ​ണ്​ വി​ഷ​യം പ​ഠി​ക്കാ​ന്‍ ദേ​ശീ​യ ഭൗ​മ​ശാ​സ്​​ത്ര പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്​​ട​ര്‍ ഡോ. ​എ​ന്‍. പൂ​ര്‍​ണ​ച​ന്ദ്ര റാ​വു അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി​യെ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച​ത്. പ​ദ്ധ​തി​ക്ക്​ ല​ഭി​ച്ച അ​നു​മ​തി​ക​ള്‍​ക്ക്​ അ​നു​സൃ​ത​മാ​യാ​ണോ നി​ര്‍​മാ​ണം എ​ന്ന്​ പ​രി​ശോ​ധി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ദൂ​രീ​ക​രി​ക്കു​ന്ന​തി​ന്​ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​മാ​ണ്​ സ​മി​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ളും ശി​പാ​ര്‍​ശ​ക​ളും:

1. പ​ദ്ധ​തി​ക്ക്​ വി​വി​ധ അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന്​ ല​ഭി​ച്ച അ​നു​മ​തി​ക​ള്‍​ക്കൊ​പ്പം നി​ഷ്​​ക​ര്‍​ഷി​ച്ച വ്യ​വ​സ്​​ഥ​ക​ള്‍ ഐ.ഒ.​സി പൂ​ര്‍​ണ​മാ​യി പാ​ലി​ക്ക​ണം.

2. ഉ​യ​ര്‍​ന്ന വേ​ലി​യേ​റ്റ രേ​ഖ​യി​ല്‍​നി​ന്ന്​ (എ​ച്ച്‌.​ടി.​എ​ല്‍) ടെ​ര്‍​മി​ന​ലി​ലേ​ക്ക്​ പാ​രി​സ്​​ഥി​തി​കാ​നു​മ​തി​യി​ല്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന ദൂ​ര​പ​രി​ധി ലം​ഘി​ച്ച്‌​​ ​ഐ.​ഒ.​സി ന​ട​ത്തി​യ നി​ര്‍​മാ​ണം പൊ​ളി​ക്ക​ണം.

3. തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​ന്​ കേ​ന്ദ്ര ജ​ല​ക​മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ​ത്തി​ല്‍ പാ​ലി​ക്ക​ണം. വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ക​ണം തീ​ര​ദേ​ശ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ള്‍.

4. പ​ദ്ധ​തി​പ്ര​ദേ​ശ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്കം ത​ട​യാ​ന്‍ സ​മ​ഗ്ര ഡ്രെ​യി​നേ​ജ്​ സം​വി​ധാ​നം ഒ​രു​ക്ക​ണം.

5. കോ​ര്‍​പ​റേ​റ്റ്​ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​​െന്‍റ (സി.​എ​സ്.​ആ​ര്‍) ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച്‌​ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക്​ ശു​ദ്ധ കു​ടി​വെ​ള്ളം, മാ​ലി​ന്യ​സം​സ്​​ക​ര​ണ സം​വി​ധാ​നം, റോ​ഡ്, മെ​ച്ച​പ്പെ​ട്ട പ്രാ​ഥ​മി​കാ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ ഐ.ഒ.​സി ഉ​റ​പ്പാ​ക്ക​ണം.

6. വൈ​പ്പി​നി​ല്‍​നി​ന്ന്​ ഐ.​ഒ.​സി, ബി.​പി.​സി.​എ​ല്‍, പെ​ട്രോ​നെ​റ്റ്​ എ​ല്‍.​എ​ന്‍.​ജി പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ റോ​ഡ്​ നി​ര്‍​മി​ക്കുമ്പോ​ള്‍ പാ​രി​സ്​​ഥി​കാ​നു​മ​തി​യി​ലെ വ്യ​വ​സ്​​ഥ​ക​ള്‍ പൂ​ര്‍​ണ​മാ​യി പാ​ലി​ക്ക​ണം.

7. പാ​രി​സ്​​ഥി​തി​കാ​ഘാ​ത റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശി​ച്ച​തു​പ്ര​കാ​രം വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​നും ക​ണ്ട​ല്‍ വ​ന​വ​ത്​​ക​ര​ണ​ത്തി​നും ഉൗ​ന്ന​ല്‍ ന​ല്‍​ക​ണം.

8. വി​ദ​ഗ്​​ധ​സ​മി​തി ശി​പാ​ര്‍​ശ​ക​ളും മ​റ്റു​ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നെന്ന്​ ഉ​റ​പ്പാ​ക്കാ​ന്‍ ഐ.​ഒ.​സി, ബി.​പി.​സി.​എ​ല്‍, പെ​ട്രോ​നെ​റ്റ്​ എ​ല്‍.​എ​ന്‍.​ജി, പ​ഞ്ചാ​യ​ത്ത്​ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും എം.​എ​ല്‍.​എ, ക​ല​ക്​​ട​ര്‍ എ​ന്നി​വ​രു​മ​ട​ങ്ങി​യ സ​മി​തി​യെ നി​യോ​ഗി​ക്ക​ണം.

No Comments

Be the first to start a conversation

%d bloggers like this: