പുസ്തകപരിചയം : ജ്യോതീരാജീവ്        

                                                                                                                                

പുസ്തകം :   കടൽപ്പെരുക്കങ്ങൾക്കിടയിൽ ഒരു പുഴയനക്കം – ഷിറാജ്   വാടാനപ്പള്ളി ——————————————————————————————————————-              

തിരയടങ്ങാത്ത ഒരു കടലിനെ അകമേ സൂക്ഷിക്കുന്നവനാണ് കവി . ഏത്ര നിറവിനുള്ളിലും അശാന്തമായ ഒരു മനസ് കൈമുതലായുള്ളവൻ.
നവ മാധ്യമങ്ങളുടെ വരവോടു കൂടി ഒരു എഴുത്തുകാരന് ഒരു പ്രസാധകരുടെയും വാതിൽക്കൽ തന്റെ സൃഷ്ടികളുമായി കാത്തു നിൽക്കാതെ വായനക്കാരിലേക്കവയെ എത്തിക്കാൻ സാധിക്കുന്നു എന്ന പ്ളസ് പോയിന്റിനൊപ്പം തന്നെ, ഒരു ഭാഗത്ത് ,അക്ഷരങ്ങളെ എങ്ങനെയും കൂട്ടിച്ചേർത്ത് ആശയമോ അക്ഷരശുദ്ധിയോ ഇല്ലാതെ “എഴുത്ത്” എന്ന സർഗ്ഗാത്മകപ്രക്രിയയെ അവഹേളിക്കുന്ന തരത്തിൽ ഓരോന്ന് പടച്ചുവിടാൻ ആകുന്നു എന്ന നെഗറ്റീവ് വശവും നാംമനസിലാക്കേണ്ടതുണ്ട്.

എഴുത്തിനെ, അക്ഷരങ്ങളെ ,അതിന്റേതായ ഗൗരവത്തോടുകൂടി കാണുന്ന ,തങ്ങളെ അടയാളപ്പെടുത്തുന്ന ചിലരിൽ ഒരാളാണ് ഷിറാസ് ..
“നേരുള്ള നിനവുകൾ
എരിവുള്ള ജീവിതം
പിടയുന്ന വാക്കുകൾ
പടരുന്ന കവിത” തെരുക്കവി എന്ന കവിതയെടുക്കുമ്പോൾ
അതിലെ ഓരോ വരികളിലൂടെയും സാധാരണയിൽ സാധാരണക്കാരനായ തന്നെത്തന്നെ അടയാളപ്പടുത്തി തന്നിലെ കവിതയുടെ ..ആ ചേതനയുടെ.. നാൾവഴികളിലേക്ക്.. തുടർച്ചയിലേക്ക്, ശേഷം എന്ത്, എന്ന ആകുലതയിലേക്ക് വായനക്കാരനൊപ്പം സഞ്ചരിച്ചുകൊണ്ട് ഇത് താൻതന്നെയോ ?എന്ന് അവനെക്കൊണ്ട് ചിന്തിപ്പിക്കുവാനും ഷിറാസിലെ കവിക്ക് ആകുന്നു. തന്റെ ജീവിത വഴികളിലെ 39 കവിതകളിലൂടെ അദ്ധേഹം വായനക്കാരനോട് പങ്കുവെയ്ക്കുന്ന അക്ഷരങ്ങളുടെ, ചിന്തകളുടെ , അനുഭവങ്ങളുടെ, ജീവിതത്തിന്റെ രസക്കൂട്ടുകൾ.. വായിച്ചിരിക്കേണ്ടത് തന്നെയാണ്. ഒന്നുപോലും നമുക്കവയിൽ മാറ്റിവെയ്ക്കുവാനാവില്ല തുടക്കം മുതൽ ഒടുക്കം വരെയും വായനയുടെ അനന്തസാധ്യതകളെ തുറന്നിട്ട് തന്നുകൊണ്ട് കടൽപ്പെരുക്കങ്ങൾക്കിടയിലെ കുഞ്ഞുപുഴയായ് ശ്രുതിശുദ്ധമായ് ഒഴുകുന്നു… കാലം അടയാളപ്പെടുത്തട്ടെ ഷിറാസെന്ന കവിയെ.. മനുഷ്യനെ .!

10583918_1094391323959740_2537262498319324255_n (1)

No Comments

Be the first to start a conversation

%d bloggers like this: