പേരില്ലാക്കഥാപാത്രങ്ങളുമായി ഡോ. ബിജുവിന്റെ, ‘കാട് പൂക്കുന്ന നേരം..’

മിഥുന്‍ എന്‍.എസ്. എഴുതുന്നു…. 

 

ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, പ്രകാശ് ബാരെ, ഇന്ദ്രൻസ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ബിജുവിന്റെ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കാട് പൂക്കുന്ന നേരം..
മാവോയിസ്റ്റ് , ദളിത്, ചൂഷിത സമൂഹങ്ങളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് ഇത്. കഴിഞ്ഞ് ഗോവ ചലിച്ചിത്രോൽസവത്തിലാണ് ഇന്ത്യയിലെ ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് നടന്നത്.

ചിത്രത്തിന്റെ ആദ്യപ്രത്യേകത എന്നതു തന്നെ ലീഡ് റോളുകളിലുള്ളവർക്ക് പേരുകൾ ഒന്നുമില്ല എന്നതുതന്നെയാണ്.

സമൂഹത്തിലെ പിന്നാമ്പുറങ്ങളിവരുടെ അവകാശങ്ങൾക്കായി പോരാടുന്നവരും( മാവോദികൾ എന്ന് പൊതുവെ വിളികുന്നവർ) ഭരണകൂടവും തമ്മിലുള്ള പോരാട്ടമാണ് കാട് പൂക്കുന്ന നേരം. മാവോവാദി നേതാക്കളെ അറസ്റ്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട് കാട്ടിലേക്ക് തിരിക്കുന്ന ഒരു പോലീസ് വിംഗിലൂടെയാണ് സിനിമയുടെ യാത്ര. മാവോയിസ്റ്റ് വേട്ടയ്ക്കായി പോകുമ്പോൾ യാദൃശ്ചികമായി കാട്ടിൽ ഒറ്റപ്പെടുന്ന പോലീസുകാരൻ ( ഇന്ദ്രജിത്ത്) നിസ്സഹായനാകുകയും എന്നാൽ നായിക ( റീമ) വഴികാട്ടിയാവുകയും ചെയ്യുന്നു വേട്ടയാടപ്പെടേണ്ടവർ തന്നെ തന്റെ രക്ഷകയാകുന്നത് തിരിച്ചറിയുന്നതാണ് സിനിമയുടെ ഉള്ളടക്കം.
മാവോയിസ്റ്റുകൾ എന്നപേരിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി UAPA പോലെയുള്ള കരിനിയമങ്ങൾ ചുമത്തി ക്രൂശിക്കുന്ന സർക്കാർ നടപടിയെയും ചിത്രം ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്..

ഇന്ദ്രജിത്ത്, റീമ, പ്രകാശ് ബാരെ, ഇന്ദ്രൻസ് എന്നിവർ പതുവുപോലെ തങ്ങളുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്.. അഭിനയിച്ച ബാക്കിയുള്ള പേരറിയാത്ത എല്ലാ ആക്ടേഴ്സും അവരുടെ റോളുകൾ മനോഹരമാക്കി..

ടെക്നിക്കലിയും ചിത്രം മികച്ചതായിരുന്നു..
MJ രാധാകൃഷണൻ എന്ന മാസ്മരിക സിനിമാറ്റോഗ്രഫറുടെ കയ്യൊപ്പ് മൂവിയിലുടനീളം വ്യക്തമായിരുന്നു. അപാരമായ ഫ്രെയിമുകളും മൂഡിനും ക്യാരക്ടർ ഇമോഷന് അനുസരിച്ചുള്ള ലൈറ്റിങ് ആന്റ് ഷോട്ട് സെലക്ഷൻസ്.
ഏറക്കുറേ നാച്വറൽ ലൈറ്റിൽ തന്നെ ഷൂട്ട് ചെയ്ത മൂവിയുടെ ലൈറ്റിംഗ് വളരെ മികച്ചതാണന്ന് എടുത്ത് പറയേണ്ടതാണ്..
ഫോളോയിംഗ്, ഫൈറ്റ് സീനുകളിലെ Jimal ഷോട്ടുകളും മികച്ചതായിരുന്നു..

നിശബ്ദതയെയും- സംഗീതത്തെയും ഒരുപോലെ വിന്യയിച്ച BGM പാറ്റേണം മൂവിയുടെ മൂഡിന് മികച്ചതായിരുന്നു..

*********************************************

എന്തുകൊണ്ട് കാട്പൂക്കുന്ന നേരം കാലികപ്രസക്തമാകുന്നു?

എൻകൗണ്ടർ കില്ലിംഗ് എന്ന ആശയം നിലനിൽക്കുന്നിടത്തോളം കാലം കാട് പൂക്കുന്ന നേരം എന്ന മൂവിയുടെ പ്രസക്തിയും നിലനിൽക്കും..
കഴിഞ്ഞ പത്ത് ദിവസമായി നമുക്കിടയിലുള്ള സംഭവങ്ങൾ അനലൈസ് ചെയ്താൽ മതിയാകും. IFFI ൽ കാട് പൂക്കുന്ന നേരം കണ്ടിറങ്ങി പിറ്റേ ദിവസമാണ് UAPA ചുമത്തി 180 ദിവസം ജയിലിൽ കിടന്ന ഗൗരിയ്ക്ക് ജാമ്യം കിട്ടിയത്, രണ്ട് ദിവസങ്ങൾക്കിപ്പുറം നിലമ്പൂരിൽ അജിത, കുപ്പു ദേവരാജ് എന്നിവർ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുന്നു…. പൂർണ്ണമായും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന മരണങ്ങൾ..
വർഷങ്ങൾക്ക് മുമ്പ് നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലിലാണ് വർഗ്ഗീസ് കൊല്ലപ്പെട്ടത് എന്നുള്ള പോലീസ് ന്യായം കളവാണന്ന് വർഷങ്ങൾക്കിപ്പുറം രാമചന്ദ്രൻ നായർ എന്ന കോൺസ്ട്രബിൾ തുറന്ന് പറഞ്ഞിരുന്നു..
ഇതിലെയെല്ലാം പൊതുവായ കാര്യം പോലീസിന്റെയും, ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുള്ള വെൽ ഫാബ്രികേറ്റഡായിട്ടുള്ള വസ്തുതകളോടുള്ള മുഖം തിരിച്ച് നിൽകലും, ചോദ്യങ്ങളോടുള്ള മൗനവുമാണ്. തികച്ചും അപകടകരമായ മൗനം. ഭരണകൂടവും, മീഡിയയും, പോലീസും മാവോയിസ്റ്റ് ഏറ്റുമുട്ടലുകൾ എന്നുപറഞ്ഞ് നിസ്സാരവത്കരിക്കുന്നതിനപ്പുറം അതിന് ജീവിക്കാൻ വേണ്ടി പോരാടുന്ന മനുഷ്യരുടെമേലുള്ള ക്രൂരമായ മനുഷ്യാവകാശ ലംഘനം ആണന്ന് തിരിച്ചറിയുന്നിടത്താണ് ” കാട് പൂക്കുന്ന നേരം” എന്ന മൂവിയുടെ പ്രസക്തി..

തീർച്ചയായും നിങ്ങൾ തേടിപ്പിടിച്ച് കാണേണ്ട‌ ചിത്രം…

poi

 

 

 

മിഥുന്‍ എന്‍.എസ്.

No Comments

Be the first to start a conversation

%d bloggers like this: