പ്രഥമ ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് കുവൈറ്റില്‍ ഡോ.പി.എ.ഇബ്രാഹിം ഹാജിക്ക് സമ്മാനിച്ചു

കുവൈറ്റ് : കുവൈത്ത് കെ.എം.സി.സി. നാല്പതാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നാഷണൽ കമ്മറ്റി ഏർപ്പെടുത്തിയ പ്രഥമ ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് ഡോ.പി.എ.ഇബ്രാഹിം ഹാജിക്ക് ലഭിച്ചു . പുരസ്കാരം കുവൈറ്റ് കണ്ട ഏറ്റവും വലിയ ജനാവലിയെ സാക്ഷിയാക്കി കുവൈത്ത് അമീരി ദിവാൻ ഡോക്റ്റർ മുഹ്‌ഹമ്മദ് അൽ തബ്താബിഈ ഡോ.പി.എ.ഇബ്രാഹിം ഹാജിക്ക് സമ്മാനിച്ചു .

കുവൈത്ത് കെ.എം.സി.സി. നാല്പതാം വാർഷികാഘോഷങ്ങളുടെ ഉത്ഘാടനം അബ്ബാസിയ നോട്ടിങ്ങാം ഇംഗ്ളീഷ് സ്‌കൂളിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റ് കാദർ മൊയ്‌ദീൻ സാഹിബ് നിർവഹിച്ചു . സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗല്‍ഭരും കെ എം സി സി ഭാരവാഹികളും ചടങ്ങില്‍ സംസാരിച്ചു .

kmcc1

No Comments

Be the first to start a conversation

%d bloggers like this: