പ്രവാസം അവസാനിപ്പിച്ച് ഇന്ത്യക്കാര്‍ തിരിച്ച് നാട്ടിലെക്കെന്ന്‍ പഠന റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: തൊഴിലിനായി സ്വന്തം നാടും വീടും വിട്ട് കരയും കടലും കടന്ന് പോകുന്നവരാണ് ഇന്ത്യാക്കാരില്‍ മിക്കവരും. മണലാരണ്യങ്ങളിലും ഇരുണ്ട ഭൂഖണ്ഡത്തിലും എന്തിന് മഞ്ഞു പുതച്ച ഹിമപ്രദേശങ്ങളില്‍ പോലും നമ്മള്‍ ജോലി തേടി പോകുന്നവരാണ്. എന്നാല്‍ തൊഴില്‍ അന്വേഷിച്ച്‌ കടല്‍ കടക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന്‍ അടുത്തിടെ പുറത്തിറക്കിയ പഠനം ചൂണ്ടിക്കാട്ടുന്നു.

തൊഴില്‍ വെബ്സെെറ്റായ ഇന്‍ഡീഡ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ അന്വേഷിച്ച്‌ പുറത്ത് പോകുന്നവരുടെ എണ്ണം അഞ്ച് ശതമാനം കുറഞ്ഞുവെന്നാണ് സൂചിപ്പിക്കുന്നത്. ഇതില്‍ തന്നെ അമേരിക്ക, യു.കെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ യഥാക്രമം 38 ശതമാനത്തിന്റെയും 42 ശതമാനത്തിന്റെയും കുറവുണ്ടായി.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ നോക്കുന്നവരുടെ എണ്ണത്തിലും 21 ശതമാനത്തിന്റെ കുറവുണ്ടായി. എണ്ണ വിലയിലുണ്ടായ കുറവും, പശ്ചിമേഷ്യയിലെ സാമ്പത്തിക മെല്ലപ്പോക്കും സ്വദേശീവത്ക്കരണവുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

No Comments

Be the first to start a conversation

%d bloggers like this: