ഫഹാഹീൽ ബ്രദേഴ്‌സ് പഠന ക്ലാസ്സും ഇഫ്ത്വാറും സംഘടിപ്പിച്ചു.

കുവൈത്ത്: പരിശുദ്ധ റമദാന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തി മനുഷ്യ കുലത്തിനു തന്നെ മാതൃകയാകുന്ന ജീവിത രീതിയാണ് വിശ്വാസികള്‍ പിന്തുടരേണ്ടതെന്ന് ഫഹദ് അബ്ദുള്ള‍ അഭിപ്രായപ്പെട്ടു.
ഫഹാഹിൽ തക്കാര ഓഡിറ്റോറിയത്തിൽ ഫഹാഹിൽ ബ്രദേഴ്സ് സംഘടിപ്പിച്ച ഇഫ്ത്വാർ വിരുന്നിൽ റമദാൻ സന്ദേശം എന്ന വിഷയം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാന്‍ വിട പറയാൻ നില്‍ക്കെ കൂടുതല്‍ ഭയഭക്തിയോടും ആദര്‍ശ ശുദ്ധിയോടും കൂടി റമദാനെ പുണരാൻ വിശ്വാസികൾ തയ്യാറാകണം പ്രവൃത്തിയിലും സംസാരത്തിലും മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. ജീവിത ശൈലിയിലെ കൃത്യനിഷ്ഠകളും അച്ചടക്കവും കൈവിടാതെ ഖുർആൻ പാരായണങ്ങളും ദാനധർമ്മങ്ങളും ഇബാദത്തുകളും പരസ്പര സഹായങ്ങളും വര്‍ധിപ്പിച്ച് ഇഹത്തിലും പരത്തിലും നേട്ടങ്ങള്‍ കൊയ്‌തെടുക്കാനുള്ള അവസരമായി പുണ്യ റമദാനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ഫഹാഹിൽ ബ്രദേഴ്സ് പ്രസിണ്ടന്റ് എസ്.വി.സഫറുള്ള അധ്യക്ഷത വഹിച്ചു.ടി.വി.സിദ്ദീഖ് സ്വാഗതവും ക്യൂ സെവൻ മെബൈൽ ഉടമ ഹവാസ് അബ്ബാസ് (ഫഹാഹിൽ ബ്രദേഴ്സ് മുഖ്യ സ്പോൺസർ ) എന്നിവർ സംസാരിച്ചു. Q7 മനേജിംങ്ങ് പാട്ട്ണർ ഷിഹാബ് പങ്കെടുത്തു.

കൂടെയുള്ള ഫോട്ടോ
ഫഹാഹിൽ തക്കാര ഓഡിറ്റോറിയത്തിൽ ഫഹാഹിൽ ബ്രദേഴ്സ് സംഘടിപ്പിച്ച ഇഫ്ത്വാർ വിരുന്നിൽ റമദാൻ സന്ദേശം എന്ന വിഷയത്തിൽ ഫഹദ് പട്ടേൽതാഴം  സംസാരിക്കുന്നു

No Comments

Be the first to start a conversation

%d bloggers like this: