ഫ്ലിപ്കാര്‍ട്ടില്‍ ഇനി മുപ്പതില്ല പത്ത്; ഫ്ലിപ്കാര്ട്ടുവഴി വാങ്ങിയ സാധനം മടക്കിനല്കാനുള്ള കാലാവധി ചുരുങ്ങുന്നു

ന്യുഡല്‍ഹി: ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്ലിപ്കാര്ട്ടും വിപണനം നടന്ന വസ്തുക്കള്‍ തിരിച്ചെടുക്കാനുള്ള കാലാവധി ചുരുക്കുന്നു. മുന്‍പ് മുപ്പതു
ദിവസമുണ്ടായിരുന്ന തിരിച്ചെടുക്കല്‍ കാലയളവ് പത്തു ദിവസമായി വെട്ടിച്ചുരുക്കാനാണ് ഫ്ലിപ്കാര്‍ട്ട് തയാറെടുക്കുന്നത്. എന്നാല്‍ ഇത് എല്ലാ ഉത്പന്നങ്ങള്‍ക്കും ബാധകമല്ല. മൊബൈല്‍
ഫോണ്‍, ലാപ്ടോപ് തുടങ്ങിയ ചുരുക്കം ചില ഉത്പന്നങ്ങള്‍ക്ക് ആയിരിക്കും ഈ വ്യവസ്ഥ ബാധകമാകുക. ഫ്ലിപ്കാര്‍ട്ട് പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്ഷിക്കുന്നതിന്റെ
ഭാഗമായാണ് പുതിയ തീരുമാനം. ജൂണ്‍ ഇരുപതു മുതല്‍ ഫ്ലിപ്കാര്‍ട്ടിലൂടെ വില്‍ക്കുന്നവര്‍ കൂടുതല്‍ കമ്മീഷനും നല്‍കേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കി.

No Comments

Be the first to start a conversation