ബാബ്റി മസ്ജിദ് കേസില്‍ ബി ജെ പി നേതാക്കൾക്ക് ജാമ്യം

ന്യൂഡല്‍ഹി> ബാബ്റി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, കേന്ദ്രമന്ത്രി ഉമാഭാരതി, മുരളി മനോഹര്‍ ജോഷി അടക്കം 12 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ലഖ്നൌവിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ജാമ്യം. ഇവര്‍ നേരിട്ട് ഹാജരാകണമെന്നും  കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.

ബാബ്റി മസ്ജിദ് തകര്‍ത്തകേസില്‍ അദ്വാനി അടക്കമുള്ളവരെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്നു ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ 2010 ലെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പുന:ര്‍വിചാരണയ്ക്കുത്തരവിട്ടത്.

ഗൂഢാലോചന, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുക, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് എതിരായ പ്രചരണവും ആരോപണവും ഉന്നയിക്കുക, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനതകര്‍ച്ചയുണ്ടാക്കുംവിധം അഭ്യൂഹം പ്രചരിപ്പിക്കുക എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. പുനര്‍വിചാരണക്കെടുത്ത കേസ് തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടത്തി രണ്ടുവര്‍ഷത്തിനകം വിധി പറയണമെന്നും സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ട്.
Read more: http://www.deshabhimani.com/news/national/news-national-30-05-2017/647551

No Comments

Be the first to start a conversation

%d bloggers like this: