ബിയറിനു ചിയേഴ്സ് പറയുംമുന്പ് ആറുകാര്യങ്ങള്‍

ആല്‍കഹോള്‍ അടങ്ങിയ ഏതു പാനീയവും ശരീരത്തിന് ഹാനികരമാണ്. പക്ഷെ അമിതമായാല്‍ എന്ന് കൂടെ ചേര്‍ത്ത് വായിക്കണം എന്നുമാത്രം. അതെ  ആല്‍ക്കഹോളിനും ശരീരത്തില്‍ ചിലതൊക്കെ ചെയ്യാന്‍ കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. നേരിയ അളവില്‍ ശരീരത്തില്‍ എത്തുന്ന ആല്‍ക്കഹോളിനു ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും ഉത്തേജിപ്പിക്കാനും ഉദ്ദീപിപ്പിക്കാനും കഴിവുണ്ട്. എന്ന്നാല്‍ ഇത് വൃക്ക കരള്‍ തുടങ്ങിയശുദ്ധീകരണ  അവയവങ്ങള്‍ക്ക് നിയന്ത്രിക്കാനും അവ കൃത്യമായി ഉപയോഗിക്കാനും കഴിയുന്ന അവസ്ഥയില്‍  നിന്നും വ്യതിചലിക്കുമ്പോഴാണ്‌ ആള്‍ക്കഹോള്‍ ഒരു വില്ലനാകുന്നത്. പൊതുവേ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രിയപ്പെട്ട വീര്യം കുറഞ്ഞ മദ്യമാണ് ബിയര്‍. സാധാരണഗതിയില്‍ രണ്ടു മുതല്‍ ഏഴു ശതമാനം വരെ ആല്‍കഹോള്‍ അടങ്ങിയിട്ടുണ്ടാകും ഒരു ബിയര്‍ ബോട്ടിലില്‍. ബിയര്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പൊതുവേ ആളുകള്‍ പറയുമെങ്കിലും എതൊരു ലഹരിയും പോലെ അമിതമായാല്‍ ബിയറും പണി തന്നു തുടങ്ങും. പുരുഷ ശരീരത്തില്‍ ഒരു ദിവസം 710 മില്ലി ബിയര്‍ മാത്രമേ ഉണ്ടാകാവൂ, സ്ത്രീകളിലാവട്ടെ ഇതിന്റെ അളവ് 355 ഇല്‍ നിര്‍ത്തണം.

                           ബിയര്‍ കുടിക്കുന്നതിന്റെ ഗുണങ്ങള്‍:

  • ബിയര്‍ കഴിക്കുന്നത് അസ്ഥികള്‍ക്ക് ബലവും സംരക്ഷണവും നല്‍കുന്നു. അസ്ഥിക്ഷയത്തെ പ്രതിരോധിക്കാന്‍ ബിയറിനു കഴിവുണ്ടെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്.
  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തില്‍ നല്ല കൊളസ്ട്രോളിനെ ഉല്‍പ്പാദിപ്പിക്കാന്‍ ബിയര്‍ സഹായിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
  • വൃക്കയുടെ ആരോഗ്യത്തിനു. കിഡ്നി സ്റ്റോണ്‍ പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കാന്‍ ബിയറിനു പ്രത്യേക കഴിവുണ്ടത്രെ. ബിയര്‍ കഴിക്കുന്നത് വഴി ധാരാളം ബി വിറ്റാമിനുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുകയും വൃക്കയെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്നു.                                                                                                                                                                                                                                                                                                                                                                                                                   ബിയറിന്റെ ദോഷങ്ങള്‍
  • കുടവയര്‍. ആണ്‍-പെണ്‍ സൌന്ദര്യത്തില്‍ ഇന്നൊരു വെല്ലുവിളിയാണ് ചാടിയ കുടവയര്‍. ബിയര്‍ കഴിക്കുന്നത് കൊണ്ട് കുടവയര്‍ എളുപ്പത്തില്‍ കൂടെപ്പോരും എന്ന കാര്യത്തില്‍ ആരോഗ്യവിദഗ്‌ധര്‍ക്കിടയില്‍ യാതൊരു എതിരഭിപ്രയവുമില്ല എന്നതാണ് സത്യം.
  • നെഞ്ചെരിച്ചില്‍: മറ്റൊരു ആരോഗ്യപ്രശ്നമാണിത്. ബിയര്‍ കുടിക്കുന്നത് വഴി ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍,നെഞ്ചെരിച്ചില്‍ തുടങ്ങിയ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്നു.
  • നിര്ജ്ജലീകരണം: ശരീരത്തിലെ ജലത്തിന്റെ അളവില്‍ വ്യത്യാസം ഉണ്ടാകാന്‍ ബിയര്‍ കഴിക്കുന്നത് ഒരു പ്രധാന കാരണമാകും. നിര്ജ്ജലീകരണത്തിനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ബിയര്‍ കഴിക്കല്‍ കാരണമാകുന്നു.

 

No Comments

Be the first to start a conversation

%d bloggers like this: