ബോയ്ക്കോട്ട് ആമസോണ്‍ ഹാഷ് ടാഗ് വ്യാപകം;ഹിന്ദുദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്ത കാര്‍പ്പെറ്റ് ആമസോണിന് തലവേദനയാകുന്നു.

ന്യുഡല്‍ഹി:ഓണ്‍ലൈന്‍ വ്യാപരരംഗത്തെ അതികായരായ ആമാസോണിനെതിരെ സോഷ്യല്‍ മീഡിയ വഴി പ്രതിഷേധം ശക്തമാകുന്നു. ട്വിറ്ററില്‍ ബോയ്ക്കോട്ട് ആമസോണ്‍ എന്ന പേരില്‍
ഹാഷ് ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ആകെ പെട്ടിരിക്കുകയാണ് ഇ-കൊമേഴ്സ്‌ ഭീമന്‍. ഹിന്ദു ദൈവങ്ങളായ ലക്ഷ്മി,ഗണപതി ഇവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത
കാര്‍പ്പെറ്റ് വില്‍പ്പനയ്ക്ക് വെച്ചതാണ് വന്‍തോതില്‍ ജനങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഖുര്‍ആന്റെയും യേശു ക്രിസ്തുവിന്റെയും ചിത്രമുള്ള കാര്‍പ്പെറ്റുകള്‍ വില്‍പ്പനയ്ക്ക്
വെച്ചതോടെ തന്നെ ആമസോണിന്റെ ദുര്‍ദശ തുടങ്ങിയിരുന്നു. ഇവ പിന്നീട് നീക്കം ചെയ്തുവെങ്കിലും ലക്ഷ്മിയും ഗണപതിയും കാര്പ്പെട്ടില്‍ തുടര്‍ന്നു. വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന
റോക്ക് ബുള്‍ എന്ന അന്താരാഷ്ട്ര ബ്രാന്‍ഡ്‌ ആണ് ഇത്തരം കാര്‍പ്പെറ്റുകള്‍ ആമസോണില്‍ വില്‍ക്കാന്‍ വെച്ചത്. പക്ഷെ ചിലര്‍ തങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന
ആമസോണ്‍ ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ട് പല പോസ്റ്റുകള്‍ക്കും താഴെ കമന്റു ചെയ്യാന്‍ തുടങ്ങിയതോടെ ആമസോണ്‍ ശരിക്കും വെട്ടിലായി എന്ന
അവസ്ഥയിലാണ്.

No Comments

Be the first to start a conversation