മനു വികസിപ്പിച്ചത് ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ ജലപരിശോധനാഉപകരണം:ഭാരതത്തിന്‌ അഭിമാനമായി കഴിവിന് മുപ്പതു ലക്ഷം രൂപയുടെ പുരസ്കാരം

വാഷിങ്ടണ്‍ : സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ ബയോ എന്‍ജിനീയറിങ് വിഭാഗം അസി. പ്രഫസറായ ഇന്ത്യന്‍ വംശജന്‍ മനു പ്രകാശിന് 50,000 യുഎസ് ഡോളറിന്‍റെ (30 ലക്ഷം രൂപ) സയന്‍സ് പ്ളേ ആന്‍ഡ് റിസര്‍ച് കിറ്റ് പുരസ്കാരം ലഭിച്ചു. രോഗനിര്‍ണയത്തിനും ജലപരിശോധനയ്ക്കും സഹായിക്കുന്ന ചെലവുകുറഞ്ഞ രസതന്ത്ര ഉപകരണം ആണ് മനു വികസിപ്പിച്ചെടുത്തത് .കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന സംഗീത ഉപകരണത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു തന്‍റെ ചെറു ലാബ് കിറ്റ് വികസിപ്പിച്ചത് എന്ന് മനു പറയുന്നു.നേട്ടങ്ങള്‍ ഒരുപാടുണ്ട് മനുവിന്റെ പട്ടികയില്‍ .നേരത്തെ ഒറിഗാമി രീതി ഉപയോഗിച്ചു കടലാസ് മടക്കി നിര്‍മിക്കുന്ന ചെലവു കുറഞ്ഞ സൂക്ഷ്മദര്‍ശിനി (ഫോള്‍ഡോസ്‌കോപ്) മനു ഉണ്ടാക്കിയിരുന്നു

 മനുവിന്റെ ഈ  ചെറിയ ‘ലബോറട്ടറിക്കു വെറും അഞ്ചു ഡോളര്‍ (300 രൂപ) മാത്രമാണു ചെലവ്. രോഗനിര്‍ണയം, ജലപരിശോധന എന്നിവയ്ക്കു പുറമേ മണ്ണുപരിശോധന, പാന്പിന്‍ വിഷം കണ്ടെത്തല്‍ എന്നിവയും ഇൗ ഉപകരണത്തിലൂടെ സാധ്യമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപാധിയായും മൂന്നാം ലോകരാഷ്ട്രങ്ങളില്‍ ആരോഗ്യമേഖലയില്‍ വ്യാപകമായി ഉപയോഗിക്കാവുന്ന ഉപകരണമായും ഇതിനെ മാറ്റുക എന്നതാണു ലക്ഷ്യം.

No Comments

Be the first to start a conversation

%d bloggers like this: